Mantis Partners Sydney
Thursday, February 19, 2026
Mantis Partners Sydney
Home » മലങ്കര ഓർത്തഡോക്സ് സഭ ഏഷ്യാ പസഫിക് ഭദ്രാസനം ഓസ്ട്രേലിയയിൽ ആസ്ഥാനത്തിനായി 1.37 ഏക്കർ സ്ഥലം സ്വന്തമാക്കുന്നു
മലങ്കര ഓർത്തഡോക്സ് സഭ ഏഷ്യാ പസഫിക് ഭദ്രാസനം ഓസ്ട്രേലിയയിൽ ആസ്ഥാനത്തിനായി 1.37 ഏക്കർ സ്ഥലം സ്വന്തമാക്കുന്നു

മലങ്കര ഓർത്തഡോക്സ് സഭ ഏഷ്യാ പസഫിക് ഭദ്രാസനം ഓസ്ട്രേലിയയിൽ ആസ്ഥാനത്തിനായി 1.37 ഏക്കർ സ്ഥലം സ്വന്തമാക്കുന്നു

ചരിത്ര നാഴികക്കല്ല്: ഏഷ്യാ പസഫിക് ഭദ്രാസനം, മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സഭ

by Editor
Send your news and Advertisements

കാൻബറ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന് ഓസ്ട്രേലിയയിൽ സ്ഥിര ആസ്ഥാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി 1.37 ഏക്കർ വിസ്തൃതിയുള്ള സ്ഥലം സ്വന്തമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ACT–NSW അതിർത്തിക്ക് സമീപമുള്ള സട്ടൺ (Sutton) പ്രദേശത്താണ് ഭദ്രാസന ആസ്ഥാനവും ബിഷപ് ഹൗസും സ്ഥാപിക്കുന്നതിനായി ഭൂമി വാങ്ങുന്നത്.

9,05,000 ഓസ്ട്രേലിയൻ ഡോളർ വിലവരുന്ന ഈ ഭൂമി ശാന്തവും സൗകര്യപ്രദവുമായ പരിസരത്താണ് സ്ഥിതിചെയ്യുന്നത്. കാൻബറയ്ക്കു സമീപമുള്ള ഈ സ്ഥലം ഭദ്രാസനത്തിന്റെ ആത്മീയ, ഭരണ, മിഷൻ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കേന്ദ്രമായി രൂപപ്പെടുത്താൻ കഴിയും എന്ന വിലയിരുത്തലിലാണ് നേതൃത്വം. ഭൂമിയുമായി ബന്ധപ്പെട്ട കരാർ 2026 ഫെബ്രുവരി 5-ാം തീയതി വ്യാഴാഴ്ച ഔദ്യോഗികമായി കൈമാറി (Contract Exchange) കഴിഞ്ഞു. ഈ വർഷം ജൂലൈ മാസാവസാനത്തോടെ അന്തിമ തീർപ്പാക്കൽ (Final Settlement) പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.
മലങ്കര ഓർത്തഡോക്സ് സഭ ഏഷ്യാ പസഫിക് ഭദ്രാസനം ഓസ്ട്രേലിയയിൽ ആസ്ഥാനത്തിനായി 1.37 ഏക്കർ സ്ഥലം സ്വന്തമാക്കുന്നു

നാല് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഏഷ്യാ പസഫിക് ഭദ്രാസനത്തിന്റെ ആത്മീയവും ഭരണപരവുമായ പ്രവർത്തനങ്ങൾക്ക് സ്ഥിരതയും ദിശാബോധവും നൽകുന്ന കേന്ദ്രമായി ഈ ആസ്ഥാനം മാറുമെന്നാണ് പ്രതീക്ഷ. പ്രവാസ ജീവിതം നയിക്കുന്ന സഭാ മക്കൾക്ക് ആത്മീയ മാർഗ്ഗനിർദ്ദേശവും ശുശ്രൂഷകളും ഉറപ്പാക്കുന്നതിനുള്ള ശക്തമായ അടിത്തറയായിരിക്കും ഈ ആസ്ഥാനം.

സഭയുടെ പരമാധ്യക്ഷനായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ തിരുമേനി ഈ സ്ഥലം നേരിട്ട് സന്ദർശിക്കുകയും ഭദ്രാസനത്തിന്റെ ഭാവി ആവശ്യകതകളും ദീർഘകാല വളർച്ചയും കണക്കിലെടുത്ത് വേഗത്തിൽ സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യം നിർദ്ദേശിക്കുകയും ചെയ്തു. കുടിയേറ്റ സമൂഹമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന സഭാംഗങ്ങൾക്ക് ആത്മീയ നേതൃത്വവും സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ സഭ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു.

ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി പ്രാഥമികമായി ഈ സ്ഥലം സന്ദർശിക്കുകയും ദീർഘവീക്ഷണപരമായ നിർദ്ദേശങ്ങളും ഭൂമി വാങ്ങിക്കുന്നതിന് ഉള്ള നടപടികളിൽ നിർണായക പങ്കുവഹിച്ചു.

ഏഷ്യാ പസഫിക് മേഖലയിലെ സഭയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന ചരിത്രപരമായ തീരുമാനമായി ഈ ഭൂമി സ്വന്തമാക്കൽ വിലയിരുത്തപ്പെടുന്നു.

You may also like

error: Content is protected !!