Tuesday, May 26, 2026
Home » ഉയിർത്തെഴുന്നേൽപ്പ്; ആഫ്രിക്കയിൽ നിന്നും
ഉയിർത്തെഴുന്നേൽപ്പ്; ആഫ്രിക്കയിൽ നിന്നും

ഉയിർത്തെഴുന്നേൽപ്പ്; ആഫ്രിക്കയിൽ നിന്നും

ലീലാമ്മ തോമസ്, ബോട്സ്വാന

by Editor

കുരിശ് ഇവിടെ വേദനയുടെ ശില്പമല്ല.
പങ്കിട്ട അപ്പം പോലെ മനുഷ്യനെ മനുഷ്യനാക്കുന്ന ഒരു സ്മരണയാണ്.

ഈസ്റ്റർ രാവിലെയ്ക്ക് ഇവിടെ മണികൾ മുഴങ്ങില്ല,
പകരം ചിരികളാണ് ഉണരുന്നത്,
വിശപ്പുള്ളവരോട് “വരൂ” എന്ന് പറയുന്ന കൈകളുടെ ശബ്ദം.

ഉയിർത്തെഴുന്നേൽപ്പ് ഇവിടെ ശ്മശാനങ്ങളിൽ നിന്ന് അല്ല.
പങ്കിട്ട തട്ടുകളിൽ നിന്ന്, വറ്റിപ്പോയ കണ്ണുകളിൽ നിന്ന്,
മറന്നുപോയ മനുഷ്യബന്ധങ്ങളുടെ ചൂടിൽ നിന്നാണ് അത് തുടങ്ങുന്നത്.

ഈസ്റ്റർ രാജകീയ വസ്ത്രമണിഞ്ഞ ദൈവത്തിന്റെ കഥയല്ല.
ചളിയിൽ ഇരുന്ന് അപ്പം മുറിച്ച് മനുഷ്യനോടൊപ്പം ഇരിക്കുന്ന ദൈവത്തിന്റെ സാക്ഷ്യമാണ്.

അതിനാൽ ഇന്ന് നമ്മൾ ആശംസിക്കുന്നത് സ്വർഗ്ഗത്തെ അല്ല,
ഈ ഭൂമിയെ കുറച്ച് കൂടി മനുഷ്യരാക്കുന്ന ഒരു ഉയിർത്തെഴുന്നേൽപ്പാണ്.

സ്നേഹത്തിന്റെ, പങ്കുവെക്കലിന്റെ, മനുഷ്യന്റെ
ആഫ്രിക്കൻ ഈസ്റ്റർ ആശംസകൾ.

ലീലാമ്മ തോമസ്, ബോട്സ്വാന

Send your news and Advertisements

You may also like

error: Content is protected !!