35
മെൽബൺ/ സിഡ്‌നി: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇലക്ഷൻ ഫലങ്ങൾ ലൈവായി പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് സ്‌റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്‌തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്‌തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സ്‌റ്റേറ്റ് പ്രസിഡൻറ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐ ഓ സി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.

