Saturday, July 25, 2026
Home » ജെയ്ഡൻ സെജോയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
ജെയ്ഡൻ സെജോയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

by Editor

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിൽ ഇലക്ട്രിക് ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിയായ ജെയ്ഡൻ സെജോ (17) -യുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 30 വ്യാഴാഴ്ച നടക്കും. ജെയ്ഡന്റെ ഓർമ്മകൾക്കായി ഒത്തുകൂടാനും അന്തിമോപചാരം അർപ്പിക്കാനുമുള്ള ചടങ്ങുകൾ 2026 ജൂലൈ 30 വ്യാഴാഴ്ച നടക്കും.

പൊതുദർശനം: രാവിലെ 9:00 മണിക്ക്, ഹോളി ക്രോസ് കാത്തലിക് ചർച്ച്, കിപ്പ റിംഗ് (68 Nottingham Street, Kippa Ring, QLD 4021). വിശുദ്ധ കുർബാനയും മരണാനന്തര ശുശ്രൂഷകളും രാവിലെ 10:30 നു ആരംഭിക്കും.
സംസ്കാര ചടങ്ങുകൾ: ഉച്ചയ്ക്ക് 12:00 മണിക്ക്, റെഡ്ക്ലിഫ് സെമിത്തേരിയിൽ (267 MacDonnell Road, Kippa Ring, QLD 4021)

ക്വീൻസ്‌ലാൻഡിലെ ഡേബോറോയ്ക്ക് സമീപമുള്ള ലേസീസ് ക്രീക്കിൽ വെച്ച് ജെയ്ഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ഡിർട്ട് ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെയ്ഡനെ എയർ ആംബുലൻസ് മാർഗ്ഗം റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബ്രിസ്ബെയ്നിലെ റോത്‌വെല്ലിൽ താമസിക്കുന്ന ജോ സാനിയുടെയും ട്രീസ സെജോയുടെയും മകനാണ് ജെയ്ഡൻ സെജോ.

Send your news and Advertisements

You may also like

error: Content is protected !!