Thursday, July 23, 2026
Home » സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

by Editor

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുള്ള പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. പ്രാരംഭ ഘട്ടമായി തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാർക്ക് റൂട്ടിലാണ് സർവീസ് നടത്തുന്നത്.

സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച ഈ പദ്ധതി, തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി.ജോണ്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പൊതു ഇടങ്ങൾ കൂടുതൽ സുരക്ഷിതവും എല്ലാവർക്കും തുല്യമായി പ്രാപ്യവുമാകുമ്പോഴാണ് ഒരു സമൂഹം യഥാർത്ഥ അർത്ഥത്തിൽ മുന്നേറുന്നത്. തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കുമുള്ള സ്ത്രീകളുടെ യാത്ര കൂടുതൽ ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും ആക്കാൻ ഈ സംരംഭം സഹായകമാകട്ടെ എന്ന് ഗതാഗത മന്ത്രി പറഞ്ഞു.

വൈകുന്നേര സമയങ്ങളിലായിരിക്കും പ്രധാനമായും പിങ്ക് ബസ് സർവീസ് നടത്തുക. സർവീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കാനും ഭാവിയിൽ ഇലക്ട്രിക് ബസുകൾ പിങ്ക് ബസായി ഓടിക്കാനുമാണ് കെഎസ്ആർടിസിയുടെ പദ്ധതി. നിലവിൽ പിങ്ക് ബസിന് സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസിയിൽ അടുത്തിടെ എത്തിയ ലിങ്ക് ബസുകളിൽ ഒന്നാണ് അനുവദിച്ചിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!