തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി. ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശ പരിഗണിച്ചുകൊണ്ടാണ് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തീരുമാനമെടുത്തത്. ഗണ്‍മാന്‍ മര്‍ദന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി.
അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന തരത്തിൽ നേരത്തെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ മാസം 31-ന് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിൽ റിപ്പോർട്ട് എത്തുന്നതും സസ്പെൻഷൻ നടപടി ഉണ്ടാകുന്നതും.
ബെവ്‌കോയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ തസ്തികയിലാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന് ക്രമസമാധാന ചുമതല ഉണ്ടായിരുന്ന സമയത്താണ് ആലപ്പുഴയില്‍ നവകേരള സദസ്സ് ബസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരിങ്കൊടി കാണിച്ചത്. അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കരിങ്കൊടിച്ച കാണിച്ചവരെ ക്രൂരമായി മര്‍ദിച്ചതിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പുതിയ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. ഗണ്‍മാന്‍മാരെ സംരക്ഷിക്കാന്‍ പൊലീസ് തലപ്പത്തുനിന്നും ഇടപെടലുണ്ടായെന്ന് മുമ്പേ ആരോപണം ഉയര്‍ന്നിരുന്നു. അജിത് കുമാര്‍ ഇതില്‍ ഇടപെട്ടുവെന്ന എസ്‌ഐടി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ഇപ്പോള്‍ അദ്ദേഹത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്

