Friday, September 4, 2026
Home » സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ബെൽജിയവും; 70 എംഎം റോക്കറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും.
സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ബെൽജിയവും; 70 എംഎം റോക്കറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും.

സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ബെൽജിയവും; 70 എംഎം റോക്കറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും.

by Editor

ന്യൂഡൽഹി: ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ച് നടത്തിയ ഉഭയകക്ഷി ചർച്ചകളിൽ നാല് സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. അടുത്ത 5 വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. ഇതിനായി ഒരു ബിസിനസ് ഫോറം, ഇൻവെസ്റ്റ്‌മെന്റ് ഫോറം, നിക്ഷേപങ്ങൾ വേഗത്തിലാക്കാൻ ‘ഇൻവെസ്റ്റ്‌മെന്റ് ഫാസ്റ്റ്-ട്രാക്ക് സംവിധാനം’ എന്നിവ സ്ഥാപിക്കും. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിനെ (India-EU FTA) ഇരുപക്ഷവും സ്വാഗതം ചെയ്തു. യുണൈറ്റഡ് നേഷൻസ് സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിര അംഗത്വം ലഭിക്കുന്നതിനെ ബെൽജിയം പൂർണ്ണമായി പിന്തുണയ്ക്കുമെന്ന് ബാർട്ട് ഡി വെവർ വ്യക്തമാക്കി.

ഗ്രീൻ ഹൈഡ്രജൻ, ഓഫ്‌ഷോർ വിൻഡ് (കടൽത്തീര കാറ്റാടിപ്പാടങ്ങൾ), എനർജി സ്റ്റോറേജ് എന്നിവയുൾപ്പെടെയുള്ള ഹരിതോർജ്ജ മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറൊപ്പിട്ടു. പ്രതിരോധ സാങ്കേതികവിദ്യയിലും സുരക്ഷയിലും സഹകരണം വിപുലീകരിക്കുന്നതിനുള്ള കരാറുകൾ കൈമാറി. ബെൽജിയം പ്രതിരോധ മന്ത്രി തിയോ ഫ്രാങ്കനും ചർച്ചകളിൽ പങ്കെടുത്തു. പ്രതിരോധ വ്യവസായ മേഖലയിൽ പത്തോളം സഹകരണ കരാറുകൾ ബെൽജിയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഓർഗനൈസ്ഡ് ക്രൈം (സംഘടിത കുറ്റകൃത്യങ്ങൾ), സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്‌ക്കെതിരെ ഇന്ത്യയുടെ CBI-യും ബെൽജിയം ഫെഡറൽ പോലീസും തമ്മിൽ സംയുക്തമായി പോരാടാൻ ധാരണയായിട്ടുണ്ട്. സെമികണ്ടക്ടർ രംഗത്ത് ബെൽജിയത്തിന്റെ പ്രശസ്തമായ IMEC ഇൻസ്റ്റിറ്റ്യൂട്ടിനെ ഇന്ത്യയുടെ സെമികണ്ടക്ടർ ഇക്കോസിസ്റ്റവുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൂടാതെ പരമ്പരാഗതമായി ഇരുരാജ്യങ്ങളും തമ്മിൽ ബന്ധമുള്ള ഡയമണ്ട് വ്യാപാരം, പോർട്ട് ഇൻഫ്രാസ്ട്രക്ചർ (തുറമുഖ വികസനം), ക്രിട്ടിക്കൽ മിനറൽസ് റീസൈക്ലിംഗ് എന്നീ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചകളിൽ ധാരണയായിട്ടുണ്ട്.

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും

ബെല്‍ജിയം ആസ്ഥാനമായുള്ള പ്രമുഖ പ്രതിരോധ കമ്പനിയായ താലെസ് ഗ്രൂപ്പുമായി സഹകരിച്ച്‌ ഇന്ത്യയില്‍ 70 എംഎം അണ്‍ഗൈഡഡ്, ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ധാരണയായി. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയെ ഈ റോക്കറ്റുകളുടെ ആഗോള നിര്‍മ്മാണ-കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം.

അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസും താലെസുമായി ചേർന്ന് ഇന്ത്യയിൽ 70 എംഎം ലേസർ ഗൈഡഡ് റോക്കറ്റുകൾ നിർമ്മിക്കുന്നതിനും അസംബിൾ ചെയ്യുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള കരാറിൽ നേരത്തെ എത്തിയിരുന്നു. BDL-ഉം താലെസിൻ്റെ FZ275 ലേസർ ഗൈഡഡ് റോക്കറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

താലെസിന്റെ FZ275 പോലുള്ള ലേസർ ഗൈഡഡ് റോക്കറ്റുകൾക്ക് ലേസർ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലക്ഷ്യത്തെ കൂടുതൽ കൃത്യതയോടെ ആക്രമിക്കാൻ സാധിക്കും. ഇതുവഴി നിർണായകമായ സൈനിക ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ പ്രഹരം നടത്താൻ കഴിയുമെന്നാണ് സാങ്കേതിക വിലയിരുത്തൽ. ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണ ശേഷിയുള്ള ഹെലികോപ്റ്ററുകളായ ALH രുദ്ര, LCH പ്രചണ്ഡ് എന്നിവയ്ക്കൊപ്പം അപ്പാച്ചെ AH-64, Mi-35 തുടങ്ങിയ ഹെലികോപ്റ്ററുകളിലും 70 എംഎം റോക്കറ്റുകൾ ഉപയോഗിക്കാനാകും.

ഇന്ത്യയില്‍ തന്നെ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിലൂടെ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും സൈന്യത്തിന്റെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാനും കഴിയും. അതോടൊപ്പം, ആഭ്യന്തര പ്രതിരോധ ഉത്പാദനം വര്‍ധിപ്പിക്കുകയും കയറ്റുമതിയിലൂടെ പുതിയ വിപണികള്‍ കണ്ടെത്തുകയും ചെയ്യാം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രഹരശേഷി ഉറപ്പാക്കാന്‍ കഴിയുന്നതാണ് റോക്കറ്റുകളുടെ പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആധുനിക യുദ്ധമുഖത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കുറഞ്ഞ ചെലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. വിലകൂടിയ മിസൈലുകള്‍ ഉപയോഗിച്ച് ഓരോ ചെറിയ ലക്ഷ്യത്തെയും നേരിടുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതിനാല്‍, ചെലവ് കുറഞ്ഞ റോക്കറ്റ് സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തല്‍.

സമ്മാനിക്കാൻ സാധിക്കാതെ പോയ ഈ പ്രത്യേക ഗിഫ്റ്റിനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെച്ച് ബെൽജിയം പ്രധാനമന്ത്രി.

Send your news and Advertisements

You may also like

error: Content is protected !!