Friday, September 4, 2026
Home » സാൻജോസ് കൾച്ചറൽ സെൻ്റർ പെർത്തിൽ ഉദ്ഘാടനം ചെയ്‌തു.
സാൻജോസ് കൾച്ചറൽ സെൻ്റർ പെർത്തിൽ ഉദ്ഘാടനം ചെയ്‌തു.

സാൻജോസ് കൾച്ചറൽ സെൻ്റർ പെർത്തിൽ ഉദ്ഘാടനം ചെയ്‌തു.

by Editor

പെർത്ത്: സാംസ്‌കാരിക പൈതൃക സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക ഇടപെടൽ, സമൂഹസേവനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാൻജോസ് കൾച്ചറൽ സെൻ്ററിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ഓഗസ്റ്റ് 30 ന് പെർത്തിൽ നടന്നു. സമൂഹാംഗങ്ങൾ, വിശിഷ്ടാതിഥികൾ, കുടുംബങ്ങൾ, പിന്തുണച്ചവർ, അഭ്യുദയകാംക്ഷികൾ എന്നിവർ ഒത്തുചേർന്ന ചടങ്ങ് പുതിയൊരു അധ്യായത്തിൻ്റെ തുടക്കമായി. ഓണറബിൾ മാറ്റ് കീഗ് എം.പി, ഡിഫൻസ് പേഴ്സണൽ മന്ത്രി, വെറ്ററൻസ് അഫയേഴ്സ‌് മന്ത്രി, ബർട്ട് ഫെഡറൽ മണ്ഡലാംഗം, സാൻജോസ് കൾച്ചറൽ സെൻ്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു. ഇതോടെ സാംസ്കാരിക പൈതൃക സംരക്ഷണം, സമൂഹപങ്കാളിത്തം, സേവനം എന്നിവയ്ക്കായി സമർപ്പിതമായ സാൻജോസ് കൾച്ചറൽ സെന്റ്ററിൻ്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമായി.

സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന ആവേശഭരിതമായ ചടങ്ങായിരുന്നു ഉൽഘാടനം. വിവിധ തലമുറകളിലുള്ളവർക്ക് ഒരുമിച്ച് കൂടാനും തങ്ങളുടെ പാരമ്പര്യവും സംസ്ക്‌കാരവും സംരക്ഷിക്കാനും പരസ്‌പരബന്ധങ്ങൾ ശക്തിപ്പെടുത്താനും ഭാവിതലമുറകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ഒരു സൗഹൃദപരമായ വേദി ഒരുക്കുക എന്നതാണ് സാൻജോസ് കൾച്ചറൽ സെന്ററിന്റെ പ്രധാന ലക്ഷ്യം.

ചടങ്ങിൽ ട്രിഷ് കുക്ക് എം.പി, ബുൾവിൻകിൾ ഫെഡറൽ മണ്ഡലാംഗം എമ്മ ഷാങ്, സിറ്റി ഓഫ് ഗോസ്നെൽസിലെ കൗൺസിലർ ടോണി തോമസ്, സിറ്റി ഓഫ് ആർമഡെയിലിലെ കൗൺസിലർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അവരുടെ സാന്നിധ്യവും ആശംസകളും സാംസ്ക‌ാരിക വൈവിധ്യം, ഉൾക്കൊള്ളൽ, സാമൂഹിക ക്ഷേമം, ശക്തമായ സാമൂഹിക ബന്ധങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സമൂഹാടിസ്ഥാനത്തിലുള്ള സംഘടനകൾ വഹിക്കുന്ന പ്രധാന പങ്ക് എടുത്തുകാട്ടി.

ഉൽഘാടനച്ചടങ്ങിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു സാൻജോസ് കൾച്ചറൽ സെന്റർ കമ്മ്യൂണിറ്റി ഹീറോ അവാർഡുകളും കമ്മ്യൂണിറ്റി റെക്കഗ്‌നിഷൻ അവാർഡ് 2026 ഉം. ഓണറബിൾ ട്രിഷ് കുക്ക് എം.പി അവാർഡുകൾ സമ്മാനിച്ചു. ആരോഗ്യ രംഗം, വിദ്യാഭ്യാസം, എൻജിനീയറിങ്, ബിസിനസ്, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സേവനവും സമർപ്പണവും നൽകിയ വ്യക്തികളെയാണ് പുരസ്കാരങ്ങളിലൂടെ ആദരിച്ചത്.

സാൻജോസ് കൾച്ചറൽ സെൻ്റിൻ്റെ ഉദ്ഘാടനം സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും സമൂഹപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ തലമുറകളിലുള്ളവരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുമുള്ള ദീർഘകാല പ്രതിബദ്ധതയുടെ തുടക്കമാണ്.

സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക, കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാനാണ് സെൻ്റർ ലക്ഷ്യമിടുന്നത്. തങ്ങളുടെ പൈതൃകം ആഘോഷിക്കുന്നതിനൊപ്പം വിശാലമായ ഓസ്ട്രേലിയൻ സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകുന്നതിനുള്ള ഒരു വേദിയായും സാൻജോസ് കൾച്ചറൽ സെന്റർ പ്രവർത്തിക്കും. പൈതൃകവും സേവനവും സമൂഹ ഐക്യവും ഒരുമിപ്പിച്ച്, വരും തലമുറകൾക്കായി കൂടുതൽ ശക്തവും ബന്ധിതവും സജീവവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ യാത്രയ്ക്കാണ് സാൻജോസ് കൾച്ചറൽ സെന്റ്റർ തുടക്കം കുറിച്ചിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!