Thursday, September 3, 2026
Home » ശ്രീകൃഷ്ണ ജയന്തിക്ക് ഒരുക്കങ്ങളായി.
ശ്രീകൃഷ്ണ ജയന്തിക്ക് ഒരുക്കങ്ങളായി.

ശ്രീകൃഷ്ണ ജയന്തിക്ക് ഒരുക്കങ്ങളായി.

by Editor

ശ്രീകൃഷ്ണന്റെ ജന്മദിനമായി ആഘോഷിക്കുന്ന പുണ്യദിനമാണ് ശ്രീകൃഷ്ണ ജയന്തി (അഷ്ടമിരോഹിണി / ജന്മാഷ്ടമി). മലയാള മാസത്തിലെ ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിയും രോഹിണി നക്ഷത്രവും ഒത്തുചേരുന്ന ദിവസമാണ് കേരളത്തിൽ ഈ ഉത്ഭവം ആഘോഷിക്കുന്നത്. ഈ വർഷത്തെ അഷ്ടമിരോഹിണി സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്.

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ, ദ്വാപരയുഗത്തിൽ ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒത്തുചേർന്ന അർദ്ധരാത്രിയിലാണ് ജനിച്ചതെന്നാണ് വിശ്വാസം. ഭഗവാന്റെ അവതാര സമയം അർദ്ധരാത്രിയായതിനാൽ അന്നേദിവസം അർദ്ധരാത്രി വരെ ഭഗവാനെ ഭജിച്ച് പ്രാർത്ഥിക്കുന്നത് ഏറ്റവും വിശിഷ്ടമായി കരുതുന്നു. പിറ്റേന്ന് രാവിലെ തുളസിതീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.

അഷ്ടമിരോഹിണി ദിനത്തിൽ വ്രതം അനുഷ്ഠിച്ച് ഭഗവാനെ പ്രാർഥിക്കുന്നവരുടെ ആഗ്രഹങ്ങൾ ശ്രീകൃഷ്ണൻ സാധിച്ചുതരുമെന്നാണ് വിശ്വാസം. ദേവന്മാർ വ്രതാനുഷ്ഠാനം നടത്തിയതിന്റെ ഫലമായാണ് ലോകധർമ സംരക്ഷണത്തിനായി മഹാവിഷ്ണു കൃഷ്ണാവതാരം പൂണ്ടതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ആ മഹാവ്രതത്തിന്റെ സ്മരണ പുതുക്കുക കൂടിയാണ് അഷ്ടമിരോഹിണി വ്രതം.

ദ്വാപരയുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയിൽ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ അവതരിച്ചതെന്നാണ് വിശ്വാസം. കേരളത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിനമാണ് പൊതുവെ അഷ്ടമിരോഹിണി അഥവാ ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നത്. എന്നാൽ ഇന്ത്യയിലെ മറ്റ് പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, അഷ്ടമി തിഥിക്കാണ് ജന്മാഷ്ടമി ആചരിക്കുന്നത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ അഞ്ഞൂറിലേറെ ശോഭായാത്രകൾ നടക്കും. ‘മായ വിട്ടുണരൂ, മാനവനായി വളരൂ’ സന്ദേശമുയർത്തി ആണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. ഗുരുവായൂരിലും ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശോഭായാത്രകളും മഹാശോഭായാത്രകളും നടക്കും. പതിനായിരത്തിലധികം കൃഷ്ണരാധ വേഷധാരികൾ ശോഭായാത്രകളിൽ അണിനിരക്കും.

Send your news and Advertisements

You may also like

error: Content is protected !!