Home » പാസ്റ്ററൽ ബിരുദം കരസ്ഥമാക്കി
പാസ്റ്ററൽ ബിരുദം കരസ്ഥമാക്കി

പാസ്റ്ററൽ ബിരുദം കരസ്ഥമാക്കി

by Editor
Send your news and Advertisements

ഡാർവിൻ: സൗത്ത് ഓസ്ട്രേലിയ ആൻഡ് നോർത്തേൺ ടെറിട്ടറി അസോസിയേഷനിൽ നിന്ന് പാസ്ട്രൽ എജ്യുക്കേഷനിൽ ബിരുദം നേടി നോർത്തേൺ ടെറിട്ടറി ഹെൽത്തിൽ ചാപ്ലെയിനായി നിയമിതനായ ഫാ. ജാക്‌സ് ജേക്കബ്. ഡാർവിൻ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരിയും ഏഷ്യ പസിഫിക് ഭദ്രാസന കൗൺസിൽ അംഗവുമാണ്.

കുളനട കൃപ കോട്ടേജിൽ ജേക്കബ് വർഗീസിന്റെയും അന്നമ്മ ജേക്കബിന്റെയും മകനാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഉള്ളന്നൂർ സെന്റ് മേരീസ് ഇടവകയാണ് മാതൃ ദേവാലയം. ഏറെ കാലങ്ങളായി ഓസ്ട്രേലിയയിൽ താമസിച്ചു ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ സേവനം അനുഷ്ഠിച്ചു വരുന്ന വൈദികൻ നിലവിൽ നോർത്തേൺ ടെറിറ്ററി ഹെൽത്തിൽ ചാപ്ലെയിൻ ആണ്. നിജിൻ സാമുവേൽ സഹധർമ്മിണിയും, നാഥാനിയ, ജെഹേസിയേൽ മക്കളുമാണ്.

You may also like

error: Content is protected !!