Tuesday, June 23, 2026
Home » ഖത്തറിലെ സ്ഫോടനം: മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ
ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം; 18 പേരെ കാണാനില്ല; 54 പേർക്ക് പരുക്ക്.

ഖത്തറിലെ സ്ഫോടനം: മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ

by Editor

ദോഹ: ഖത്തറിലെ പ്രമുഖ വ്യാവസായിക നഗരമായ റാസ് ലഫാനിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി സ്ഥിരീകരിച്ചു. സ്‌ഫോടനത്തില്‍ മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ. മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണെന്നും ഖത്തര്‍ ഊര്‍ജമന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 66 ആയി ഉയർന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരും നിലവിൽ സുരക്ഷിതരായി ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

ഞായറാഴ്ച്ച രാത്രി ബർസാനിലെ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ തന്നെ അടിയന്തര രക്ഷാസേന സ്‌ഥലത്തെത്തി തീപിടിത്തം പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയിരുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണെന്നും ഊർജമന്ത്രി വ്യക്തമാക്കി.

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം; 18 പേരെ കാണാനില്ല; 54 പേർക്ക് പരുക്ക്.

Send your news and Advertisements

You may also like

error: Content is protected !!