യമനിലെ ഹൂതി വിമതരുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയ്ക്ക് പ്രതിരോധ സഹായവുമായി ബ്രിട്ടൻ. സൗദി അറേബ്യൻ യുദ്ധവിമാനങ്ങൾക്ക് വായുവിൽ വെച്ച് ഇന്ധനം നിറയ്ക്കാനുള്ള (Air-to-Air Refuelling) സൗകര്യമാണ് യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചത്.
റോയൽ എയർഫോഴ്സിന്റെ RAF വോയേജർ (Voyager) ടാങ്കർ വിമാനം സൗദി വിമാനങ്ങൾക്ക് ഇന്ധനം നൽകാനായി വിന്യസിക്കും. ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന സൗദി വിമാനങ്ങൾക്ക് മാത്രമായിരിക്കും ഈ സഹായം. ഹൂതികൾക്കെതിരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളിൽ ബ്രിട്ടൻ പങ്കാളിയാകില്ല. ഏതാനും ആഴ്ചകൾ മാത്രമുള്ള ഒരു താൽക്കാലിക പ്രതിരോധ സംവിധാനമായിരിക്കും ഇത്. കൂടാതെ യുകെയുടെ സ്കൈ സേബർ വ്യോമപ്രതിരോധ സംവിധാനം നിലവിൽ സൗദിയിലുണ്ട്.
ഇറാനുമായുള്ള പ്രാദേശിക സംഘർഷം ശക്തമായ പശ്ചാത്തലത്തിൽ, അമേരിക്ക തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏരിയൽ ടാങ്കർ വിന്യാസമാണ് ഖത്തറിലെ അൽ ഉദൈദ് (Al Udeid) വ്യോമതാവളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം 25-ലധികം യു.എസ് ടാങ്കർ വിമാനങ്ങളാണ് ഖത്തറിൽ അടിയന്തരമായി എത്തിച്ചിരിക്കുന്നത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. മുൻപ് ഇറാൻ്റെ മിസൈൽ ഭീഷണിയെത്തുടർന്ന് അമേരിക്ക ഈ വിമാനങ്ങൾ ഖത്തറിൽ നിന്ന് താൽക്കാലികമായി മാറ്റിയിരുന്നു. എന്നാൽ മേഖലയിൽ യുദ്ധസാഹചര്യം വൻതോതിൽ ഉയർന്നതോടെ, ഇവയെല്ലാം ഖത്തറിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ്.
സാധാരണയായി യുദ്ധവിമാനങ്ങൾക്ക് വായുവിൽ വെച്ച് ഇന്ധനം നിറയ്ക്കുന്ന ഇത്തരം ടാങ്കർ വിമാനങ്ങൾ വലിയ തോതിൽ വിന്യസിക്കുന്നത് വലിയ വ്യോമാക്രമണങ്ങൾക്ക് മുന്നോടിയായാണ്. അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് സുരക്ഷാ ഒരുക്കാൻ പാട്രിയറ്റ്, താഡ് (THAAD) മിസൈൽ പ്രതിരോധ സംവിധാനങ്ങളും യു.എസ് മിഡിൽ ഈസ്റ്റിലേക്ക് മാറ്റുന്നുണ്ട്.
അതേസമയം ഇറാന്റെ ഭാഗത്തുനിന്നും വളരെ ശക്തമായ യുദ്ധത്തിനുള്ള ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കൻ കരസേനയുടെ സാധ്യതാ അധിനിവേശം തടയാൻ ഇറാൻ തങ്ങളുടെ പ്രത്യേക സേനയെയും, ആർട്ടിലറി വിഭാഗത്തെയും, മെക്കനൈസ്ഡ് സൈന്യത്തെയും പേർഷ്യൻ ഗൾഫ് തീരങ്ങളിലും അതിർത്തികളിലും വൻതോതിൽ വിന്യസിച്ചിരിക്കുകയാണ്. തങ്ങൾ ഇതുവരെ പ്രയോഗിക്കാത്ത പുതിയ അത്യാധുനിക ശേഷിയുള്ള ആയുധങ്ങൾ പുറത്തെടുക്കുമെന്നും, യുദ്ധത്തിന്റെ വ്യാപ്തിയും ലക്ഷ്യസ്ഥാനങ്ങളും മാറ്റുമെന്നും IRGC വക്താവ് ഹൊസൈൻ മൊഹെബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധഭീതിയും ആശങ്കയും ഉയർത്തി ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചതായി റിപ്പോർട്ട്

