Tuesday, September 22, 2026
Home » മാസപ്പടിക്കേസിൽ പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
മാസപ്പടിക്കേസിൽ പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

മാസപ്പടിക്കേസിൽ പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

by Editor

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ വിജയൻ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സംസ്ഥാന സർക്കാർ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സംസ്ഥാന ഡിജിപിക്ക് നൽകിയ കത്തിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിലാണ് യുഡിഎഫ്  സർക്കാരിന്റെ ഈ നിർണായക നീക്കം.

മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംസ്ഥാന പോലീസ് മേധാവിക്ക് അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി ഉത്തരവ് നൽകിയത്. കേസിൽ എ.ജിയുടെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്താൻ ഡിജിപിക്കു നിർദേശം നൽകിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് ഡിജിപി തീരുമാനിക്കും. പിഎംഎൽഎ കേസിൽ ലഭിച്ച തെളിവുകൾ 66(2) വകുപ്പ് പ്രകാരം പൊലീസിനു കൈമാറുകയെന്നത് ഇ.ഡിയുടെ ചുമതലയാണ്. അതുപ്രകാരമാണ് ഡിജിപിക്ക് അവർ കത്തു നൽകിയത്. അത്തരത്തിൽ നൽകുന്ന കത്ത് അവഗണിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ആ സാഹചര്യത്തിൽ സർക്കാരിന് ഇടപെടേണ്ടിവരും. തുടർന്നാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം അന്വേഷണം നടത്താൻ ഡിജിപിക്കു നിർദേശം നൽകിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിൽ (AG) നിന്നും നിയമോപദേശം ലഭിച്ചിരുന്നു. കൊച്ചിൻ മിനറൽസ് ആൻഡ് രുട്ടൈൽ ലിമിറ്റഡ് (CMRL) എന്ന കമ്പനിയിൽ നിന്നും വീണ വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് വഴി സേവനങ്ങളൊന്നും നൽകാതെ 3.28 കോടി രൂപ കൈപ്പറ്റിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇഡി ആരോപിക്കുന്നത്. മൂന്നാം കക്ഷി വഴി പണം കൈപ്പറ്റിയാലും അത് അഴിമതിയുടെ പരിധിയിൽ വരുമെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!