Tuesday, March 24, 2026
Home » രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും.
രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും.

by Editor
Send your news and Advertisements

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും. ഇന്ന് നടന്ന കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതു രാജീവിന്റെ പേരാണ്. ഈ നിർ‌ദേശം യോഗം അംഗീകരിച്ചെന്നാണു റിപ്പോർട്ട്.

സംസ്‌ഥാന പ്രസിഡൻ്റാകാൻ താൽപര്യമില്ലെന്നാണു രാജീവ് ചന്ദ്രശേഖർ മുൻപ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുവാക്കളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനും രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.

ഉച്ചക്കു രണ്ടു മുതല്‍ മൂന്നു വരെ പത്രിക സമര്‍പ്പിക്കാനുള്ള സമയമാണ്. സൂഷ്മ പരിശോധന വൈകീട്ട് നാലിന് നടക്കും. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നതിനാല്‍ പത്രികാ സമര്‍പ്പണം കഴിയുമ്പോള്‍ തന്നെ പുതിയ അധ്യക്ഷനെ അറിയാനാകും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.

2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന കർണാടകയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് രാജീവ് ചന്ദ്രശേഖർ. 2006 മുതൽ 2024 വരെ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ച രാജീവ് ചന്ദ്രശേഖർ കർണാടകയിലെ വ്യവസായ പ്രമുഖൻ കൂടിയാണ്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സിറ്റിംഗ് എം.പിയായ ശശി തരൂരിനോട് പരാജയപ്പെട്ടു.

ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും?

You may also like

error: Content is protected !!