ദുബായ്: 2025 ജനുവരി ഒന്നുമുതല്‍ യു.എ.ഇയിൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് പുതിയ വീസ എടുക്കാനും നിലവിലുളള വീസ പുതുക്കാനും സാധിക്കില്ല. നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വീസക്കാർക്കു മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ആവിശ്യമായുള്ളത്. മറ്റ് എമിറ്റേറുകളിലേക്കുകൂടി ഇൻഷുറൻസ് പദ്ധതി വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ മുഴുവൻ തൊഴിലാളികളെയും ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരികയെന്നതാണ് ലക്ഷ്യമിടുന്നത്.
അതേസമയം, സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുളള അടിസ്ഥാന ആരോഗ്യഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. വർഷത്തില്‍ 320 ദിർഹം പ്രീമിയത്തില്‍ ഇൻഷുറന്‍സ് പരിരക്ഷ നേടാം. വടക്കന്‍ എമിറേറ്റിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കുമായാണ് അടിസ്ഥാന ആരോഗ്യഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചിട്ടുളളത്.