Saturday, June 27, 2026
Home » വെനിസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും ഭൂചലനം; വെനിസ്വേലയിൽ മരണസംഖ്യ 900 കടന്നു.
വെനസ്വേലയിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം; വൻ നാശനഷ്ടം; സുനാമി മുന്നറിയിപ്പ്

വെനിസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും ഭൂചലനം; വെനിസ്വേലയിൽ മരണസംഖ്യ 900 കടന്നു.

by Editor

കാരക്കാസ്/ മനില: ഭൂകമ്പം തകർത്തെറിഞ്ഞ വെനിസ്വേലയിൽ മരണസംഖ്യ 960 ആയി ഉയർന്നു. പരിക്കുകളോടെചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂവായിരം കടന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുന്ന വെബ്‌സൈറ്റുകളിൽ ഇതിനകം 50,000-ലധികം ആളുകളെ കണ്ടെത്താനുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളും കണക്കിലെടുത്ത്, വരും ദിവസങ്ങളിൽ മരണസംഖ്യ പതിനായിരത്തിന് മുകളിലേക്ക് ഉയർന്നേക്കാമെന്നാണ് യു.എസ് ജിയോളജിക്കൽ സർവേ (USGS) കണക്കാക്കുന്നത്.

വെനിസ്വേലയിലെ കടുത്ത ദുരന്തത്തിന് പിന്നാലെ ഫിലിപ്പീൻസിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദക്ഷിണ ഫിലിപ്പീൻസിലെ മിന്ദനാവോ (Mindanao) ദ്വീപിന് സമീപമാണ് ഈ പുതിയ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കൻ ദ്വീപായ മിൻഡാനാവോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 29 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. നിലവിൽ ആളപായമോ വലിയ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും രാജ്യത്ത് സുനാമി മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ജൂൺ ആദ്യവാരം മിൻഡാനാവോയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായിരുന്നു. അന്നത്തെ ദുരന്തത്തിൽ 80 പേർ കൊല്ലപ്പെടുകയും 1300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങൾ പ്രദേശവാസികളിൽ ആശങ്ക പടർത്തുന്നുണ്ട്.

വെനസ്വേലയിലെ ഇരട്ട ഭൂചലനം; മരണം 235 ആയി; അടിയന്തിര സഹായവുമായി രാജ്യങ്ങൾ.

Send your news and Advertisements

You may also like

error: Content is protected !!