Friday, July 18, 2025
Mantis Partners Sydney
Home » ഓസ്കർ: അനോറ മികച്ച സിനിമ, ഏഡ്രിയന്‍ ബ്രോഡി മികച്ച നടൻ, മിക്കി മാഡിസൺ മികച്ച നടി
ഓസ്കർ: അനോറ മികച്ച സിനിമ, ഏഡ്രിയന്‍ ബ്രോഡി മികച്ച നടൻ, മിക്കി മാഡിസൺ മികച്ച നടി

ഓസ്കർ: അനോറ മികച്ച സിനിമ, ഏഡ്രിയന്‍ ബ്രോഡി മികച്ച നടൻ, മിക്കി മാഡിസൺ മികച്ച നടി

by Editor

97-ാമത് ഓസ്കർ അവാർഡിൽ അനോറ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ വാങ്ങിയത്. ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ മികച്ച നടിയായി.

മികച്ച നടന്‍ ഏഡ്രിയന്‍ ബ്രോഡി. ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ പകർന്നാട്ടത്തിനാണ് ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ഇരുപത്തൊമ്പതാം വയസിൽ ദ് പിയാനിസ്റ്റ് എന്ന സിനിമയിലെ തകർപ്പൻ പ്രകടനത്തിനാണ് ബ്രോഡി ആദ്യത്തെ ഓസ്‌കർ അവാർഡ് നേടിയിരുന്നു.

മറ്റു പുരസ്‌കാര ജേതാക്കൾ

മികച്ച സഹനടന്‍ – കീറൻ കുൽക്കിന്‍, ദ റിയല്‍ പെയിന്‍
മികച്ച ആനിമേറ്റഡ് ഫിലിം – ഫ്ലോ
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ദ ഷാഡോ ഓഫ് സൈപ്രസ്
മികച്ച വസ്ത്രാലങ്കാരം – വിക്കെഡ്
ഒറിജിനല്‍ തിരക്കഥ – അനോറ, ഷോണ്‍ ബേക്കര്‍
മികച്ച അവലംബിത തിരക്കഥ – കോണ്‍ക്ലേവ്
മികച്ച മേയ്ക്കപ്പ് – ദ സബ്സ്റ്റന്‍സ്
മികച്ച എഡിറ്റര്‍ -അനോറ, ഷോണ്‍ ബേക്കര്‍
മികച്ച സഹനടി – സോയി സാൽഡാന, എമിലിയ പെരെസ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – വിക്കെഡ്
മികച്ച ഗാനം – ‘എല്‍ മാല്‍’ – എമിലിയ പെരെസ്
മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം -ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര
മികച്ച ഡോക്യുമെന്‍ററി – നോ അതര്‍ ലാന്‍റ്
സൗണ്ട് ഡിസൈന്‍- ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച വിഷ്വല്‍ ഇഫക്ട്സ്- ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച ഷോര്‍ട്ട് ഫിലിം- ഐ ആം നോട്ട റോബോട്ട്
മികച്ച ഛായഗ്രഹണം -ലോല്‍ ക്രൗളി , ദ ബ്രൂട്ട്ലിസ്റ്റ്
മികച്ച വിദേശ ചിത്രം – ഐ ആം സ്റ്റില്‍ ഹീയര്‍
മികച്ച സംഗീതം – ദ ബ്രൂട്ട്ലിസ്റ്റ് , ഡാനിയല്‍ ബ്ലൂംബെര്‍ഗ്
മികച്ച സംവിധായകന്‍- ഷോണ്‍ ബേക്കര്‍, അനോറ

Send your news and Advertisements

You may also like

error: Content is protected !!