Monday, May 18, 2026
Home » കാര്യമൊക്കെ ശരി; എന്നാലും
കാര്യമൊക്കെ ശരി; എന്നാലും

കാര്യമൊക്കെ ശരി; എന്നാലും

by Editor

പിണറായി വിജയൻ അർഹിച്ചതൊന്നും ലഭിക്കാതെ പോയ മനുഷ്യനല്ല. പ്രഹരത്തെക്കാൾ തലോടലുകൾ നേടാനായി എന്ന് തുടർച്ചയായി രണ്ടുവട്ടം തെളിവുകിട്ടിയ മനുഷ്യനാണ്.
നിയോഗം എന്ന വലിയ പദം പ്രയോഗിച്ച മനുഷ്യനാണ്.
മൂന്നാംവട്ടം തോറ്റപ്പോൾ അത് തിരിച്ചറിയേണ്ട മനുഷ്യനാണ്.
ഒപ്പമുണ്ടെന്ന് അണികളുടെ സാന്ത്വനമായിരിക്കാം പ്രതിപക്ഷ നേതൃപദവി.
ഇതൊരു അധികാരപദവിയാണ്. അധികാരമെന്ന ഉപ്പുവെള്ളം ആവോളം രുചിച്ച മനുഷ്യനാണ്.
കിട്ടിയതൊക്കെ ഇനി മതിയെന്ന് സംയമനം കൊള്ളേണ്ട മനുഷ്യനാണ്.
അതിനുള്ള സമയം ആയ മനുഷ്യനാണ്.

LDF അല്ലാതെ മറ്റാരുണ്ട് എന്ന് അന്ധമായി വിശ്വസിച്ച് തേരോട്ടം നടത്തിയപ്പോൾ വി.ഡി. സതീശൻ കഴിഞ്ഞ അഞ്ചുകൊല്ലാം ഈ യാഗാശ്വത്തെ തളയ്ക്കാനുള്ള ലായം നിർമിക്കുകയായിരുന്നു.
ഓരോ വാർഡുകളിലെ കാര്യങ്ങൾവരെ തോണ്ടിയെടുക്കുകയായിരുന്നു സതീശൻ.
ജനങ്ങളോട് സംസാരിച്ച് അവരെ കയ്യിലെടുക്കാനുള്ള അടവുകൾ പയറ്റുകയായിരുന്നു.
അതിനുള്ള മൂന്നാം കണ്ണ് സതീശനുണ്ട്.
പിണറായി ഉള്ള കണ്ണുകൾ പോലും ഉപയോഗിച്ചില്ല എന്ന് ധാരാളം സാക്ഷ്യങ്ങളുണ്ട്.

K.N ബാലഗോപാൽ പാകതയെത്തിയ ഒരു നേതാവാണ്.
സ്വരാജിനെപ്പോലെയുള്ളവരും പ്രതിപക്ഷത്തിരുന്ന് പോരാടാൻ ഊർജമുള്ളവരാണ്.
അതിന് പകരം എതിരാളികൾക്ക് തല്ലാനുള്ള വടികളും എറിയാനുള്ള ചെളിയും ഇറക്കുമതി ചെയ്യാനായി മാത്രം പിണറായിയെ അവരോധിക്കണോ !

അരിവാൾ ചുറ്റിക കണ്ട് കഴിഞ്ഞാൽ മറ്റൊന്നും കാണാനുള്ള ശേഷിയില്ലാത്ത ദീനക്കാരിയായതുകൊണ്ട് വീണ്ടുംവീണ്ടും പറഞ്ഞു പോകുകയാണ്.
NB : LDF ൻ്റെ ഗ്രൂപ്പ് ഫോട്ടോയിൽ പോലും MV ഗോവിന്ദൻ ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട സമയമാണിപ്പോൾ.

ഉഷാകുമാരി

Send your news and Advertisements

You may also like

error: Content is protected !!