Tuesday, May 19, 2026
Home » സത്യപ്രതിജ്ഞാ വേദിയിൽ തിളക്കത്തോടെ കെ. വാസുകി ഐ.എ.എസ്
സത്യപ്രതിജ്ഞാ വേദിയിൽ തിളക്കത്തോടെ കെ. വാസുകി ഐ.എ.എസ്

സത്യപ്രതിജ്ഞാ വേദിയിൽ തിളക്കത്തോടെ കെ. വാസുകി ഐ.എ.എസ്

by Editor

യു.ഡി.എഫ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും അധികാരമേൽക്കുന്ന സത്യപ്രതിജ്ഞ വേദിയിൽ അവർക്കൊപ്പം തന്നെ, ആദ്യന്തം തിളക്കത്തോടെ നിന്ന വനിതയായിരുന്നു ശ്രദ്ധാകേന്ദ്രം. സത്യപ്രതിജ്ഞകൾ നടക്കുമ്പോൾ എല്ലാവരുടെയും കണ്ണ് പോയിരുന്നത് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സത്യപ്രതിജ്ഞ വാചകം അടങ്ങിയ ഫയൽ എടുത്തു കൊടുക്കുന്ന ഈ സുന്ദരിയിലേക്ക് ആയിരുന്നു …

ഏറെപ്പേർക്കും ആളാരെന്ന് മനസിലായിട്ടുണ്ടാവില്ല.
ഇതാണ് പ്രഗത്ഭ ഐ.എ.എസ് ഓഫീസർ കെ. വാസുകി. 2008 ബാച്ച് കേരള കേഡർ IAS ഉദ്യോഗസ്ഥയാണവർ. സിവിൽ സർവീസിലേക്ക് എത്തുന്നതിന് മുൻപ് മെഡിക്കൽ ബിരുദധാരിയായിരുന്നു. തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്. കൂടാതെ യുകെയിലെ റീഡിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും (MSc) നേടിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന സമയത്താണ് അവർ ജനങ്ങൾക്കിടയിൽ കൂടുതൽ ജനപ്രിയയായത്.
2018-ൽ കേരളം നേരിട്ട മഹാപ്രളയ സമയത്ത് തിരുവനന്തപുരം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കളക്ഷൻ സെന്ററുകളും ഏകോപിപ്പിക്കുന്നതിൽ കെ. വാസുകി കാഴ്ചവെച്ച നേതൃപാടവം ഏറെ പ്രശംസിക്കപ്പെട്ടു. ജനങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ അവർ നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.

നല്ലൊരു എഴുത്തുകാരിയുമാണ്. വരും നാളുകളിൽ പുതിയ ഗവൺമെന്റിനൊപ്പം കെ. വാസുകിയുടെ പ്രവർത്തനങ്ങളും ശ്രദ്ധയാകർഷിക്കും എന്നത് തീർച്ച.

Send your news and Advertisements

You may also like

error: Content is protected !!