Monday, July 6, 2026
Home » പാക് അധിനിവേശ കശ്മീർ: ജനകീയ പ്രക്ഷോഭം അതിരൂക്ഷമാകുന്നു, പാക്കിസ്ഥാൻ സൈന്യം പിന്മാറണം എന്ന് ആവിശ്യം.
പാക് അധിനിവേശ കശ്മീർ ജനകീയ പ്രക്ഷോഭം അതിരൂക്ഷമാകുന്നു, പാക്കിസ്ഥാൻ സൈന്യം പിന്മാറണം എന്ന് ആവിശ്യം.

പാക് അധിനിവേശ കശ്മീർ: ജനകീയ പ്രക്ഷോഭം അതിരൂക്ഷമാകുന്നു, പാക്കിസ്ഥാൻ സൈന്യം പിന്മാറണം എന്ന് ആവിശ്യം.

by Editor

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിൽ (PoK) ജനകീയ പ്രക്ഷോഭം അതിരൂക്ഷമാകുന്നു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) ഞായറാഴ്ച്ച ആഹ്വാനം ചെയ്ത വൻ പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ റേഞ്ചേഴ്സും സുരക്ഷാ സേനയും വെടിവെപ്പ് നടത്തി. സുരക്ഷാ സേന നടത്തിയ ഈ വെടിവെയ്പ്പിൽ ഒരു പ്രക്ഷോഭകൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാർത്തകൾ പുറംലോകം അറിയാതിരിക്കാൻ മുസാഫറാബാദ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ പാക് സർക്കാർ പൂർണ്ണമായി വിച്ഛേദിച്ചു.

ഇതോടെ ജനരോഷം ഇരട്ടിക്കുകയും മുസാഫറാബാദ് അടക്കമുള്ള പ്രധാന നഗരങ്ങൾ പൂർണ്ണമായും തെരുവിലാവുകയും ചെയ്തു. ജമ്മു കശ്മീർ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുസാഫറാബാദ്, റാവലകോട്ട്, മിർപൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൻ ജനക്കൂട്ടമാണ് ഒത്തുചേർന്നത്. ദഡ്യാലിൽ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ സുരക്ഷാ സേനയ്ക്ക് പിൻവാങ്ങേണ്ടി വന്നു. “പാക്കിസ്ഥാൻ സൈന്യമേ ഇവിടം വിട്ടുപോവുക” (Pakistani Forces Out) എന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങൾ സൈനിക വാഹനങ്ങൾ തടയുകയും അവരെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

പാക് ഭരണകൂടത്തിന്റെ കടുത്ത നിരോധനങ്ങളെയും ഡ്രോൺ നിരീക്ഷണങ്ങളെയും മറികടന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാൽപ്പതിനായിരത്തോളം ആളുകളാണ് സ്റ്റേഡിയങ്ങളിലും തെരുവുകളിലും ഒത്തുകൂടിയത്. പ്രമുഖ നേതാവായ ഷൗക്കത്ത് നവാസ് മിറിനെ ഉൾപ്പെടെ 600-ലധികം സിവിൽ റൈറ്റ്സ് പ്രവർത്തകരെ പാക്കിസ്ഥാൻ തടവിലാക്കിയതിനെതിരെയാണ് ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. മേഖലകളിലെ ഉപരോധം അവസാനിപ്പിക്കുക, ആശയവിനിമയ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, ഭക്ഷണം, മരുന്ന് എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക, തടവിലാക്കപ്പെട്ട നേതാക്കളെ വിട്ടയക്കുക, 38-ഇന കരാർ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്.

റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന വൻ ജനസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സമരസമിതി നേതാവ് സർദാർ അമൻ ഖാൻ പാക്കിസ്ഥാൻ കഴിഞ്ഞ 3 ആഴ്ചയായി തങ്ങൾക്ക് ഭക്ഷണവും മരുന്നും നൽകാതെ പട്ടിണിക്കിടുകയാണെന്ന് ആരോപിച്ചു. “നമുക്ക് നിയന്ത്രണരേഖ (LoC) ഭേദിച്ച് ഇന്ത്യൻ കശ്മീരിലേക്ക് മാർച്ച് ചെയ്യണോ?” എന്ന് അദ്ദേഹം ജനങ്ങളോട് ചോദിച്ചപ്പോൾ, “ഇന്ത്യയിലേക്ക് മാർച്ച് ചെയ്യാം” എന്ന് പതിനായിരക്കണക്കിന് ജനങ്ങൾ ഒരുമിച്ച് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇസ്ലാമാബാദിലെ പാക് സർക്കാരിന് സമരസമിതി (JAAC) 48 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 9-ന് വൻതോതിലുള്ള അന്തിമ സമരത്തിലേക്ക് നീങ്ങുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്.

ഭക്ഷണവും മരുന്നും തടഞ്ഞുവെച്ചുള്ള പാക്കിസ്ഥാന്റെ ഈ ക്രൂരതയ്ക്കെതിരെ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീരിലെ ജനങ്ങളെ പാക് സൈന്യം പട്ടിണിക്കിടുകയും അതിക്രമങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെ ബ്രിട്ടനിലെ പ്രവാസി കശ്മീരികളും വൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. യുകെ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും (UN) ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഇടപെടാൻ പ്രക്ഷോഭകർ ആവശ്യപ്പെടുന്നുണ്ട്.

“പി.ഒ.കെ പാക്കിസ്ഥാന്റെ ഭാഗമല്ല”: ഇന്ത്യയെ സമീപിക്കുമെന്ന് ഇസ്ലാമാബാദിന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

Send your news and Advertisements

You may also like

error: Content is protected !!