Tuesday, July 7, 2026
Home » വനിതാ ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്
വനിതാ ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്

വനിതാ ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്

by Editor

ലോർഡ്സ്: 2026 ഐസിസി വനിതാ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയൻ വനിതാ ടീം കിരീടം നേടി. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്സ് സ്റ്റേഡിത്തിൽ നടന്ന കലാശപ്പോരിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകർത്താണ് ഓസീസ് തങ്ങളുടെ ഏഴാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 17 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. വിക്കറ്റ് കീപ്പർ ബെത്ത് മൂണിയുടെ അർധ സെഞ്ചുറിയും ഫീബി ലിച്ച്ഫീൽഡിന്റെറെ ഇന്നിങ്സുമാണ് ഓസീസ് ജയം എളുപ്പമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചിരുന്നുള്ളൂ.

49 പന്തുകൾ നേരിട്ട മൂണി 10 ഫോറടക്കം 64 റൺസെടുത്തു. ലിച്ച്ഫീൽഡ് 35 പന്തിൽ നിന്ന് 48 റൺസെടുത്തു. ജോർജിയ വോൾ (9) ആണ് പുറത്തായ മറ്റൊരു താരം. എല്ലിസെ പെറിയും (13*), ആഷ്‌ലി ഗാർഡ്‌നറും (3*) ചേർന്ന് ഓസീസിന്റെ അശ്വമേധം പൂർത്തിയാക്കി. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 150 റൺസാണ് ഇംഗ്ലണ്ട് നേടിയത്. തുടക്കത്തിൽ തകർന്ന ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടും ഫ്രേയ കെമ്പും ചേർന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ട് പുറത്താകാതെ 58 റൺസും ഇടംകൈയൻ ബാറ്റർ ഫ്രേയ കെമ്പ് 28 പന്തിൽ പുറത്താകാതെ 44 റൺസും നേടി.

Send your news and Advertisements

You may also like

error: Content is protected !!