Monday, September 28, 2026
Home » കൽക്കുരിശിൽക്കയറി ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നാല് യുവാക്കളെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
കൽക്കുരിശിൽക്കയറി ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നാല് യുവാക്കളെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

കൽക്കുരിശിൽക്കയറി ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നാല് യുവാക്കളെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

by Editor

മൂന്നാർ: മൂന്നാർ പള്ളിവാസലിൽ മലമുകളിലെ കുരിശിൽ കയറി ഫോട്ടോഷൂട്ട് നടത്തുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ നാല് യുവാക്കളെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി മുഹമ്മദ് അജ്‌മിൻ, പുതുപ്പാടി സ്വദേശി മുഹമ്മദ് നിസാൻ, താമരശേരി സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്‌താർ എന്നിവരാണ് പിടിയിലായത്.

സെപ്റ്റംബർ 19 നായിരുന്നു കേസിനാസ്‌പദമായ സംഭവം. പള്ളിവാസലിൽ നീലക്കുറിഞ്ഞി പൂത്തതറിഞ്ഞ് കാണാനെത്തിയ സംഘം, പ്രദേശത്തെ സെൻ്റ് ആൻ്റ്സ് ചർച്ചുമായി ബന്ധപ്പെട്ട് മലമുകളിൽ സ്ഥാപിച്ചിരുന്ന കുരിശിൽ കയറിനിന്ന് ചിത്രങ്ങൾ പകർത്തുകയായിരുന്നു. സാധാരണയായി പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലയാണിത്. തുടർന്ന് ഈ ചിത്രങ്ങളും ദൃശ്യങ്ങളും ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവം വൻ വിവാദമാവുകയും ക്രൈസ്‌തവ സമൂഹത്തിൻ്റെ പ്രക്ഷോഭത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

മൂന്നാർ എ.എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്‌. മതവികാരം വ്രണപ്പെടുത്തിയത് അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ രീതിയിൽ ആരാധനാ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!