Monday, September 28, 2026
Home » ജിഎസ്‌ടി ജോയിൻ്റ് കമ്മീഷണറുടെ വീടുകളിലും ഓഫീസിലും മിന്നൽ റെയ്‌ഡ്; 14 ലക്ഷവും വിദേശ കറൻസികളും പിടിച്ചെടുത്തു.
ജിഎസ്‌ടി ജോയിൻ്റ് കമ്മീഷണറുടെ വീടുകളിലും ഓഫീസിലും മിന്നൽ റെയ്‌ഡ്; 14 ലക്ഷവും വിദേശ കറൻസികളും പിടിച്ചെടുത്തു.

ജിഎസ്‌ടി ജോയിൻ്റ് കമ്മീഷണറുടെ വീടുകളിലും ഓഫീസിലും മിന്നൽ റെയ്‌ഡ്; 14 ലക്ഷവും വിദേശ കറൻസികളും പിടിച്ചെടുത്തു.

by Editor

കൊച്ചി: കൊച്ചിയിലെ സ്റ്റേറ്റ് ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജിനി രാജന്റെ ഓഫീസിലും വീടുകളിലും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും (ഏകദേശം 75,000 ഇന്ത്യൻ രൂപയുടെ മൂല്യം) പിടിച്ചെടുത്തു. അഴിമതിക്കെതിരെയുള്ള പ്രത്യേക ദൗത്യമായ ‘പ്രോജക്റ്റ് സീറോ’യുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

ജോയിന്റ് കമ്മീഷണറുടെ തേവരയിലുള്ള ജിഎസ്ടി ഓഫീസ് ക്യാബിൻ, പച്ചാളം ഇരട്ടക്കുളങ്ങര റോഡിലുള്ള ‘പ്രജനി വിലാസ്’ എന്ന വസതി, പച്ചാളത്ത തന്നെയുള്ള ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട് എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. മൂവാറ്റുപുഴ വിജിലൻസ് കോടതി പുറപ്പെടുവിച്ച സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ശനിയാഴ്ച രാവിലെ 7:45-ന് ആരംഭിച്ച പരിശോധന രാത്രി 9:15-ഓടെയാണ് (ഏകദേശം 13 മണിക്കൂർ) അവസാനിച്ചത്.

2014 മുതൽ 2024 വരെയുള്ള 10 വർഷത്തെ സർവീസ് കാലയളവിൽ പ്രജിനി രാജൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമപരമായ വരുമാനത്തേക്കാൾ 63% അധികം സ്വത്ത് (ഏകദേശം 2.89 കോടി രൂപയുടെ അനധികൃത സ്വത്ത്) സമ്പാദിച്ചതായി വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ ചില പ്രമുഖ ബാർ ഹോട്ടലുകളിലെ ജിഎസ്ടി നികുതി വെട്ടിപ്പ് കേസുകൾ കൈക്കൂലി വാങ്ങി ഒതുക്കിത്തീർത്തു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി എം.ജെ. സോജൻ, ഡിവൈഎസ്പി എ.എൽ. യേശുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ പൂർത്തിയാക്കിയത്. പിടിച്ചെടുത്ത പണവും സാമ്പത്തിക രേഖകളും തുടർനടപടികൾക്കായി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. വരും ദിവസങ്ങളിൽ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം.

അടുത്തകാലത്തായി ജിഎസ്‌ടി വകുപ്പിൽ നടക്കാനിരിക്കുന്ന സ്ഥലംമാറ്റ നടപടികളിൽ നിന്ന് ഒഴിവാകാനും എറണാകുളത്ത് തന്നെ തുടരാനും ജോയിൻ്റ് കമ്മീഷണർ ശക്തമായ സ്വാധീനം ചെലുത്തി വരികയായിരുന്നുവെന്ന് സഹപ്രവർത്തകർ വെളിപ്പെടുത്തി. ജിഎസ്‌ടി ഓഫീസിലെ അറിയപ്പെടുന്ന ഇടതുപക്ഷ സംഘടനാ പ്രവർത്തക കൂടിയാണ് ഇവർ. സമീപകാലത്ത് ജിഎസ്‌ടി വകുപ്പിൽ നടന്ന ഏറ്റവും വലിയ വിജിലൻസ് വേട്ടകളിലൊന്നാണിത്. വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥയുടെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിനാമി സ്വത്തുക്കളെക്കുറിച്ചും വിജിലൻസ് വിശദമായ അന്വേഷണം നടത്തും.

Send your news and Advertisements

You may also like

error: Content is protected !!