Monday, September 28, 2026
Home » കേരള പൊതുഭരണ വകുപ്പിൻ്റെ വെബ്സൈറ്റ് പാക്കിസ്ഥാൻ സംഘം ഹാക്ക് ചെയ്‌തു: ഹോം പേജിൽ പാക് പതാക
കേരള പൊതുഭരണ വകുപ്പിൻ്റെ വെബ്സൈറ്റ് പാക്കിസ്ഥാൻ സംഘം ഹാക്ക് ചെയ്‌തു: ഹോം പേജിൽ പാക് പതാക

കേരള പൊതുഭരണ വകുപ്പിൻ്റെ വെബ്സൈറ്റ് പാക്കിസ്ഥാൻ സംഘം ഹാക്ക് ചെയ്‌തു: ഹോം പേജിൽ പാക് പതാക

by Editor

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ (GAD) ഔദ്യോഗിക വെബ്‌സൈറ്റ് പാക്കിസ്ഥാൻ ഹാക്കർമാരുടെ സംഘം ഹാക്ക് ചെയ്തു. ഞായറാഴ്ച രാവിലെയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.

‘ടീം ബ്ലാക്ക്‌ലീറ്റ്‌സ്’ (Team Blackleets) എന്ന പാക് ഹാക്കർ സംഘമാണ് ഇതിന് പിന്നിലെന്ന് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട സന്ദേശത്തിൽ അവകാശപ്പെടുന്നു. വെബ്‌സൈറ്റിന്റെ ഹോം പേജ് മാറ്റി പകരം പാക്കിസ്ഥാന്റെ ദേശീയ പതാക പതിപ്പിക്കുകയും, ‘പാക്കിസ്ഥാൻ സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ, “ഞങ്ങൾ പാക്കിസ്ഥാൻ ഹാക്കർമാരാണ്, ദിവസവും നിരവധി വെബ്‌സൈറ്റുകൾ ഞങ്ങൾ ഹാക്ക് ചെയ്യാറുണ്ട്, ഇന്ന് നിങ്ങളുടെ ദിവസമാണ്” എന്ന ഭീഷണി സന്ദേശവും ഇവർ പങ്കുവെച്ചു

സുരക്ഷാ ലംഘനം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഹോസ്റ്റിംഗ് സേവനദാതാക്കൾ വെബ്സൈറ്റിൻ്റെ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. വെബ്സൈറ്റിൽ നിന്ന് പ്രധാനപ്പെട്ട സർക്കാർ രേഖകളോ വിവരങ്ങളോ ചോർന്നിട്ടുണ്ടോ എന്ന കാര്യം സൈബർ സുരക്ഷാ വിദഗ്ദ്‌ധരുടെ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും ഉറപ്പുവരുത്തിയ ശേഷം മാത്രമേ വെബ്സൈറ്റിൻ്റെ പ്രവർത്തനം പുനസ്ഥാപിക്കുകയുള്ളൂവെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് സൈബർ പൊലീസിന് ഔദ്യോഗികമായി പരാതി നൽകും. കേരള സ്റ്റേറ്റ് ഐടി മിഷൻ്റെ കീഴിലാണ് സംസ്ഥാന സർക്കാരിന്റെ സുപ്രധാന വെബ്സൈറ്റുകളും ഇ-ഗവേണൻസ് സംവിധാനങ്ങളും പ്രവർത്തിക്കുന്നത്.

പാക്കിസ്ഥാനിൽ വ്യത്യസ്ത ആക്രമണങ്ങളിൽ 39 മരണം

Send your news and Advertisements

You may also like

error: Content is protected !!