Saturday, October 3, 2026
Home » സൗദി അറേബ്യയിൽ വാഹനാപകടം; 2 മലയാളി നഴ്സുമാരുൾപ്പെടെ 5 മരണം.
സൗദി അറേബ്യയിൽ വാഹനാപകടം; 2 മലയാളി നഴ്സുമാരുൾപ്പെടെ 5 മരണം.

സൗദി അറേബ്യയിൽ വാഹനാപകടം; 2 മലയാളി നഴ്സുമാരുൾപ്പെടെ 5 മരണം.

by Editor

റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഒക്ടോബർ 2-ന് (വെള്ളിയാഴ്ച) വൈകിട്ടായിരുന്നു ഈ അപകടം നടന്നത്. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ.

ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിനികളായ മറ്റ് രണ്ട് നഴ്സുമാരും—ദേവമണി ഹെപ്സിബ (33), വിജയലക്ഷ്മി (36)—വാഹനം ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ മരണപ്പെട്ടു. ത്വഇഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്‌ല എന്നീ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ അവധിദിനമായ വെള്ളിയാഴ്‌ച ഷോപിങിന് സൗദി പൗരന്റെ കാറിൽ പോകുന്നതിനിടെയാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!