Thursday, June 11, 2026
Home » ഡാർവിൻ ദേവാലയത്തിൽ ഇടവകദിനാഘോഷം നടത്തി
ഡാർവിൻ ദേവാലയത്തിൽ ഇടവകദിനാഘോഷം നടത്തി

ഡാർവിൻ ദേവാലയത്തിൽ ഇടവകദിനാഘോഷം നടത്തി

by Editor

ഡാർവിൻ (ഓസ്ട്രേലിയ): സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ നാലാമത് വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിനോട് അനുബന്ധിച്ചു ഇടവക വികാരി ഫാ. ജാക്സ് ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവകദിനാഘോഷം ഓസ്‌ട്രേലിയയിലെ പ്രഥമ മലയാളി മന്ത്രിയും നോർത്തേൺ ടെറിറ്റോറി സാംസ്‌കാരിക, കായിക വകുപ്പ് മന്ത്രി ശ്രി. ജിൻസൺ ആന്റോ ചാൾസ് ഉത്ഘാടനം ചെയ്തു.

യോഗത്തിൽ ഓസ്‌ട്രേലിയൻ ആംഗ്ലിക്കൻ സഭയുടെ റെക്ടർ റവ.സുസീ റേ, ഡാർവിൻ സീറോ മലബാർ ഇടവകയുടെ ഫാ.ജോൺ പുതുവ, ഡാർവിൻ സിറ്റി കൗൺസിലർ ഡോ. എഡ്വിൻ ജോസഫ്, മാർത്തോമാ സഭ ഇടവക പ്രതിനിധി ശ്രി. റെന്നി ജോൺ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രി സാജൻ വർഗീസ് സ്വാഗതവും, സെക്രട്ടറി ശ്രി ബിനു സ്കറിയ നന്ദിയും രേഖപ്പെടുത്തി. ട്രസ്റ്റി ശ്രി. ഷിബു, പി ആർ ഓ ശ്രി. ഡിനോയ് ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Send your news and Advertisements

You may also like

error: Content is protected !!