Thursday, May 14, 2026
Home » ഏറെയും കൃഷ്ണൻമാർ – നിയമസഭാ കൗതുകങ്ങൾ
ഏറെയും കൃഷ്ണൻമാർ - നിയമസഭാ കൗതുകങ്ങൾ

ഏറെയും കൃഷ്ണൻമാർ – നിയമസഭാ കൗതുകങ്ങൾ

by Editor

കേരള നിയമസഭ സാമാജികരിൽ കൃഷ്ണന്മാർ തന്നെ മുന്നിൽ .. ഇതിനോടകം 53 ‘കൃഷ്ണന്മാർ’ സഭയിലേക്കു ജയിച്ചിട്ടുണ്ട്.
As many as 53 MLAs elected to Kerala Legislative Assembly since 1957 have ‘Krishnan‘ in their names.

അടുത്ത വർഷമാകുമ്പോൾ കേരള നിയമസഭാ ഏഴ് പന്തിറ്റാണ്ടുകൾ പൂർത്തിയാകും.
ഇതിനോടകം സ്വന്തം പേരിന്റെ കൂടെ എവിടെയെങ്കിലും ‘കൃഷ്ണൻ’ എന്ന പേരുള്ള 53 പേരാണ് സഭയിലേക്ക് ജയിച്ചിട്ടുള്ളത്. അതിൽ രാമകൃഷ്ണന്മാരുണ്ട്, ബാലകൃഷ്ണന്മാരുണ്ട്, ഗോപാലകൃഷ്ണന്മാരുണ്ട് കൂടാതെ കുറെ കൃഷ്ണന്മാരുമുണ്ട്. അതിൽ മുൻ മുഖ്യമന്ത്രി ഏറമ്പാല കൃഷ്ണൻ നായനാർ ഉണ്ട്.

അതിൽ പ്രമുഖർ ആർ ബാലകൃഷ്ണപിള്ള, തെന്നല ബാലകൃഷ്ണ പിള്ള, ടി കെ രാമകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, എൻ കെ ബാലകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സീ എൻ ബാലകൃഷ്ണൻ, എൻ രാമകൃഷ്ണൻ, കടമ്മനിട്ട രാമകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, ടി പി രാമകൃഷ്ണൻ, കോടിയേരി ബാലകൃഷ്ണൻ, കോലിയക്കോട് കൃഷ്ണൻ നായർ, കെ രാധാകൃഷ്ണൻ, പ്രയാർ ഗോപാലകൃഷ്ണൻ, കൊട്ടറ ഗോപാലകൃഷ്ണൻ, കെ കെ ബാലകൃഷ്ണൻ, കൃഷ്ണൻ കണിയാംപറമ്പിൽ.

കൃഷ്ണൻമാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉള്ളവരിൽ ജോസഫ്, തോമസ് എന്നിവരുണ്ട്. രണ്ടും 23 പേര് വീതം.

ജോസഫ് എന്ന പേരുള്ളവരിൽ പ്രമുഖൻ 46 വർഷമായി നിയമസഭയിലുള്ള കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്, എട്ടു പ്രാവശ്യം അംഗമായ കെ സീ ജോസഫ്, ഏഴുതവണ അംഗമായിരുന്ന ഡോക്ടർ കെ സി ജോസഫ്, കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി, അഞ്ചു തവണ അംഗമായ മോൻസ് ജോസഫ്, ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ ഉൾപ്പെടുന്നു.

‘തോമസ്’ എന്ന പേര് ഉള്ളവരിൽ ടി വി തോമസ്, സീ എഫ് തോമസ്, മാത്യു ടി തോമസ്, പി ടി തോമസ്, തോമസ് ചാഴികാടൻ, തോമസ് ഐസക്, കെ വീ തോമസ്, കെ കെ തോമസ്, തോമസ് ഉണ്ണിയാടൻ, പി സീ തോമസ് (തിരുവല്ല) എന്നിവർ ഉൾപ്പെടുന്നു.

ജോർജുമാർ 21 പേരുണ്ട്. ഇതിൽ പൂഞ്ഞാർ നിന്നും ഏഴുതവണ ജയിച്ച പി സി ജോർജ്, ആദ്യ കേരള മന്ത്രിസഭയിലെ കെ സി ജോർജ്, ജോർജ് ഈഡൻ, കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ എം ജോർജ്, മുൻ മന്ത്രി പി പി ജോർജ്, സഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ 1973 യില് ഹൃദയ സ്തംഭനത്തെ തുടർന്ന് മരിച്ച മന്ത്രി കെ ടി ജോർജ്, ജോർജ് ജെ മാത്യു, ജോർജ് ജോസഫ് പൊടിപ്പാറ, കെ ജെ ജോർജ്, ശോഭന ജോർജ്, വീണ ജോർജ് തുടങ്ങിയവർ ഒക്കെയുണ്ട്.

രമേശ് മാത്യു

Send your news and Advertisements

You may also like

error: Content is protected !!