Friday, September 25, 2026
Home » പാക്കിസ്ഥാൻ–അഫ്ഗാൻ സംഘർഷം രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം
പാക്കിസ്ഥാൻ - അഫ്​ഗാനിസ്ഥാൻ യുദ്ധം

പാക്കിസ്ഥാൻ–അഫ്ഗാൻ സംഘർഷം രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം

by Editor

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനിലെ 10 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്ഥാൻ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ഈ പ്രത്യാക്രമണം നടത്തിയതെന്ന് പാക് വിവരസാങ്കേതിക മന്ത്രി അതാവുള്ള തരാർ സ്ഥിരീകരിച്ചു. ഡ്രോണുകൾ വിക്ഷേപിക്കാനും സൂക്ഷിക്കാനും ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

സെപ്റ്റംബർ 23-ന് അഫ്ഗാനിസ്ഥാനിൽ നിന്ന് പാക്കിസ്ഥാന്റെ വ്യോമാതിർത്തിയിലേക്ക് കടന്ന എട്ട് ഡ്രോണുകൾ വെടിവച്ചിട്ടതായി പാക്കിസ്ഥാൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനിലെ 10 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്ന് അതാവുള്ള തരാർ പറഞ്ഞു. പാക്കിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകളെ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയതാണെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു.

കാണ്ഡഹാർ, പക്തിയ, ഖോസ്റ്റ് പ്രവിശ്യകളിലാണ് പ്രധാനമായും പാക് വ്യോമാക്രമണം ഉണ്ടായത്. പാക്കിസ്ഥാൻ ഉന്നയിച്ച ഡ്രോൺ ആക്രമണ ആരോപണങ്ങൾ തള്ളിയ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്, പാക് വ്യോമാക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടതായി അറിയിച്ചു. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ഇതിന് കടുത്ത ഭാഷയിൽ തന്നെ ഉചിതമായ മറുപടി നൽകുമെന്നും താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; നിരവധി മരണം

Send your news and Advertisements

You may also like

error: Content is protected !!