Friday, September 25, 2026
Home » ‘ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ എ.ഐ മനുഷ്യരാശിക്ക് ഭീഷണി’: യുഎന്നിൽ മുന്നറിയിപ്പുമായി പ്രമുഖ എ.ഐ കമ്പനി മേധാവിമാർ
യുഎന്‍

‘ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ എ.ഐ മനുഷ്യരാശിക്ക് ഭീഷണി’: യുഎന്നിൽ മുന്നറിയിപ്പുമായി പ്രമുഖ എ.ഐ കമ്പനി മേധാവിമാർ

by Editor

ന്യൂയോർക്: ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മനുഷ്യരാശിക്ക് തന്നെ ഭീഷണിയായേക്കാം എന്ന് മുൻനിര എഐ കമ്പനി മേധാവിമാർ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ. ഓപ്പൺ എഐ (OpenAI) സിഇഒ സാം ആൾട്ട്മാൻ, ആന്തോപിക് (Anthropic) മേധാവി ഡാരിയോ അമോദി എന്നിവരാണ് യുഎന്നിൽ ഈ ആശങ്ക പങ്കുവെച്ചത്.

എഐ സാങ്കേതികവിദ്യ തെറ്റായ രീതിയിൽ കൈകാര്യം ചെയ്താൽ അത് ലോകത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് ഡാരിയോ അമോദി വ്യക്തമാക്കി. ഒരേസമയം വലിയ ആഗോള സാധ്യതയും ഭീഷണിയുമാണ് ഈ സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലുള്ള നിയന്ത്രണം മനുഷ്യർക്ക് പൂർണ്ണമായും നഷ്ടപ്പെട്ടേക്കാമെന്ന് സാം ആൾട്ട്മാനും മുന്നറിയിപ്പ് നൽകി. എ.ഐ സാങ്കേതികവിദ്യ പൂർണമായും ജനാധിപത്യപരമായി മാറുക എന്നതാണ് പ്രധാനമെന്ന് സാം ആൾട്ട്മാൻ ചൂണ്ടിക്കാട്ടി. എ.ഐയുടെ ഭാവി നിർണയിക്കുന്ന സുപ്രധാന തീരുമാനങ്ങൾ സാൻഫ്രാൻസിസ്കോയിലെ ഏതാനും സ്വകാര്യ ലാബുകളിൽ മാത്രം ഒതുങ്ങി നിൽക്കരുത്. മറിച്ച്, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ജനാധിപത്യപരമായ ഇടപെടലുകളിലൂടെ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.ഐ നിയന്ത്രണങ്ങൾക്കുള്ള നീക്കങ്ങളെ മുൻപ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നെങ്കിലും ഐക്യരാഷ്ട്ര സഭയുടെ വേദിയിൽ വെച്ചുതന്നെ നിയന്ത്രണം വേണമെന്ന ആഹ്വാനവുമായി കമ്പനി മേധാവിമാർ മുന്നോട്ടു വന്നത് ഏറെ ശ്രദ്ധേയമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തരം ആഗോള നിയന്ത്രണങ്ങളെ അനുകൂലിച്ചില്ല. എഐ രംഗത്ത് അമേരിക്കയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ആഗോള നീക്കങ്ങളെ രാജ്യം തള്ളിക്കളയുമെന്നും സാങ്കേതികവിദ്യയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് ട്രംപ് യുഎൻ പൊതുസഭയിൽ നേരത്തെ വ്യക്തമാക്കിയത്.

ഡിജിറ്റൽ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ഹഗ്ഗിങ് ഫെയ്സ് സ്ഥാപകൻ ക്ലെമന്റ്റ് ഡെലാങ് സമ്മേളനത്തിൽ സംസാരിച്ചു. അടുത്തിടെ ഓപ്പൺ എ.ഐയുടെ ഒരു മോഡൽ ഉപയോഗിച്ച് ഹഗ്ഗിങ് ഫെയ്സ് സംവിധാനം ഹാക്ക് ചെയ്യപ്പെടുകയും പിന്നീട് ചൈനീസ് എ.ഐ മോഡലിൻ്റെ സഹായത്തോടെ അത് പ്രതിരോധിക്കുകയും ചെയ്ത സംഭവം അദ്ദേഹം ഓർമ്മിപ്പിച്ചു. എ.ഐ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളെ ചെറുക്കാൻ എ.ഐ തന്നെ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇത് തെളിയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

എഐ ഒരേസമയം വലിയ ആഗോള സാധ്യതകളും അതിനൊപ്പം തന്നെ വലിയ ഭീഷണികളും ഉയർത്തുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയിൽ നടന്ന ചർച്ചകൾ അടിവരയിടുന്നു.

 

Send your news and Advertisements

You may also like

error: Content is protected !!