Tuesday, October 13, 2026
Home » അമേരിക്കയിൽ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു

by Editor

എയ്റി: പെൻസിൽവാനിയയിൽ തോക്കുധാരിയായ അക്രമി വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച വൈകുന്നേരം പെൻസിൽവാനിയയിലെ എയ്‌റിയിലുള്ള (Erie) ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അക്രമിയെന്ന് സംശയിക്കുന്നയാളെയും ഇവിടെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

അക്രമിയുടെ കുടുംബത്തിലെ 7 അംഗങ്ങളും അവരുടെ ഒരു കുടുംബസുഹൃത്തുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികൾക്ക് യഥാക്രമം അഞ്ചും ഒന്നും വയസ്സായിരുന്നു പ്രായം. ആക്രമണം നടക്കുമ്പോൾ വീടിന് പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് വെടിയേൽക്കുകയും ഇവർ പിന്നീട് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. വാർത്തയറിഞ്ഞ് പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അക്രമി വീടിനുള്ളിൽ കടന്നു. പിന്നീട് പോലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴേക്കും അക്രമിയടക്കം വീട്ടിലുണ്ടായിരുന്ന ഒൻപത് പേരും മരിച്ച നിലയിലായിരുന്നു.

45 വയസ്സുകാരനായ പുരുഷനാണ് വെടിവെപ്പ് നടത്തിയത്. ഇയാൾ മറ്റുള്ളവരെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇത് ഒരു ആഭ്യന്തര തർക്കത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!