Tuesday, September 1, 2026
Home » നേപ്പാൾ ദുരന്തം: മരണസംഖ്യ 900 കടന്നു; കാണാതായവർ 4000-ത്തിലധികം
നേപ്പാൾ ദുരന്തം: മരണസംഖ്യ 900 കടന്നു; കാണാതായവർ 4000-ത്തിലധികം

നേപ്പാൾ ദുരന്തം: മരണസംഖ്യ 900 കടന്നു; കാണാതായവർ 4000-ത്തിലധികം

by Editor

നേപ്പാളിൽ 2026 ഓഗസ്റ്റ് 26-നുണ്ടായ ഭീകരമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരണസംഖ്യ 900 കടന്നതായി ഏറ്റവും പുതിയ അന്താരാഷ്ട്ര റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. നേപ്പാളിൽ മാത്രം ഔദ്യോഗികമായി സ്ഥിരീകരിച്ച മരണം 903 ആയി ഉയർന്നു. ചൈനയുടെ ടിബറ്റ് അതിർത്തി മേഖലയിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനിയും 4,200-ലധികം ആളുകളെ കണ്ടെത്താനുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയും (UN) നേപ്പാൾ സർക്കാരും വ്യക്തമാക്കുന്നത്. ഇതിൽ തീർത്ഥാടകരും വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടുന്നു.

ഹിമാലയത്തിലെ വൻ ഹിമപാതം താഴ്‌വരയിലേക്ക് പതിച്ചപ്പോഴുണ്ടായ ആഘാതം ഒരു 5.2 തീവ്രതയുള്ള ഭൂചലനത്തിന് തുല്യമായ ഊർജ്ജമാണ് പുറത്തുവിട്ടത്. ഇതേത്തുടർന്ന് ചളിപ്പരപ്പും മണ്ണും കൂറ്റൻ പാറക്കല്ലുകളും വെള്ളത്തോടൊപ്പം കുത്തിയൊലിച്ച് നേപ്പാൾ-ചൈന അതിർത്തിയിലെ ഗ്യീരോങ് ചെക്ക്‌പോസ്റ്റും പരിസരത്തെ നിരവധി ഗ്രാമങ്ങളും പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടു. ദുരന്തം നേരിട്ട് ബാധിച്ചത് 90,000-ത്തോളം പേരെയാണ്. 17,000-ത്തോളം കുട്ടികൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് UNICEF അറിയിച്ചു.

ടിബറ്റിലും ദുരന്തത്തിന്റെ ആഘാതം രൂക്ഷമാണ്. ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ടുകൾ പ്രകാരം ടിബറ്റിൽ 16 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 546 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ദുരന്തബാധിത മേഖലകളിലെ ഏകദേശം 25 മൈൽ റോഡുകൾ പൂർണമായും തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. പല മേഖലകളിലേക്കും കരമാർഗം എത്താൻ കഴിയാത്തതിനാൽ സൈനിക ഹെലികോപ്റ്ററുകളെ ആശ്രയിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതുവരെ 8,730 പേരെ പ്രളയബാധിത മേഖലകളിൽ നിന്ന് രക്ഷപ്പെടുത്തിയതായി NDRRMA അറിയിച്ചു.

നേപ്പാളിൽ കാണാതായ 275 ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യ പിന്തുണ ശക്തമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ഡിഎൻഎ സാമ്പിളുകൾ പരിശോധിക്കുന്നതിനുമായി 19 അംഗ പ്രത്യേക ഫോറൻസിക് സംഘം കാഠ്‌മണ്ഡുവിൽ പ്രവർത്തനം ആരംഭിച്ചു. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഏറെയായതിനാൽ ഡിഎൻഎ പരിശോധന നിർണായകമാകും.

കണ്ണീരിൽ കുതിർന്ന താഴ്‌വരകളും മലനിരകളുടെ തേങ്ങലും: ഹിമാലയത്തിൽ ഒലിച്ചുപോയ സ്വപ്നങ്ങൾ

Send your news and Advertisements

You may also like

error: Content is protected !!