Thursday, June 11, 2026
Home » സ്ത്രീ – അസാധാരണമായ കഴിവുകൾ
സ്ത്രീ - അസാധാരണമായ കഴിവുകൾ

സ്ത്രീ – അസാധാരണമായ കഴിവുകൾ

by Editor

കസിന്റെ മോളുടെ വിവാഹനിശ്ചയം കൂടാനാണ് കോട്ടയത്ത് എത്തിയത്.
അതിരാവിലെ വിട്ടു പോന്നതുകൊണ്ട് പത്തുമണിക്ക് കോട്ടയത്ത് എത്തി. ഇനിയും സമയം ഒരുപാടുണ്ട്.
ഒരു ചായ കുടിച്ച് ഒന്ന് ഫ്രഷ് ആവാൻ Mall of Joy ൽ കയറി.

അപ്പോൾ തോന്നി, കുറച്ച് ദിവസമായി തിരക്കി നടക്കുന്ന ജീൻസിനൊപ്പം ഇടാൻ വേണ്ടിയിട്ടുള്ള വെള്ള ഷർട്ട് ഇവിടെ തിരക്കി നോക്കാം. ആദ്യത്തെ കസ്റ്റമർ ആണെന്ന് തോന്നുന്നു. കട തുറന്നതേയുള്ളൂ.
വൈറ്റ് ഷർട്ട് ചോദിച്ചു. അവര് തപ്പിക്കൊണ്ടു വന്നതൊക്കെ സ്കൂൾ യൂണിഫോം മാതിരിയുള്ള ഷർട്ട്സ്. “എന്നാ ശരി” എന്ന് പറഞ്ഞ് ഇറങ്ങാൻ നേരം, അതിൽ ഒരു Saleswoman:
“മാഡം ഈ ചുരിദാർ പീസസ് ഒക്കെ ഒന്ന് നോക്ക്”
“ഞാനൊന്നും മേടിക്കാൻ ഉദ്ദേശിക്കുന്നില്ല ഇപ്പോൾ”
“അത് കുഴപ്പമില്ല വെറുതെ നോക്കാമല്ലോ”
“ദേ ഇത് കണ്ടോ ഇപ്പോൾ വന്നതേയുള്ളൂ.”
“രണ്ടുദിവസം മുൻപ് ഒരു കസ്റ്റമർ വന്നു വാങ്ങി. അതവര് തയ്ച്ചിട്ട് ഇന്നലെ വന്ന വീണ്ടും ഒരു പീസ് കൂടെ വാങ്ങി. അവർക്ക് അത് നല്ല ഭംഗിയായിട്ടുണ്ട്. ഇത് ബനാറസി മെറ്റീരിയൽ ആണ്. ഇത്ര വിലക്കുറവിൽ ഇനി കിട്ടില്ല.”

ഇത്രയൊക്കെ കേട്ടപ്പോൾ ഞാൻ പതുക്കെ, മെറ്റീരിയൽസ് ഒക്കെ എടുത്ത് നിവർത്തി നോക്കാൻ തുടങ്ങി.
“ദേ ഇത് നോക്കൂ, മാഡം ഇത് നല്ല കളർ ആണ് ഇത് മാഡത്തിന് നന്നായി ചേരും.
ദേ ഇതും അതുപോലെ തന്നെ. ദേ ഈ ഫോറസ്റ്റ് ഗ്രീൻ ഒന്ന് നോക്കി. ഇതൊരു റെയർ കളർ ആണ്. രണ്ടു ദിവസം കഴിഞ്ഞു വന്നാൽ ഇതൊന്നും ഇവിടെ കാണില്ല.”

ഞാൻ വീണ്ടും അവിടെത്തന്നെ നിന്നു. പല Shades എടുത്ത് നോക്കാൻ തുടങ്ങി.
ഇതിനിടയിൽ ഇവർ എനിക്ക് കാപ്പി കൊണ്ടുവന്നു.
ഞാൻ പറഞ്ഞു “താഴെപ്പോ കാപ്പി കുടിച്ചതേ ഉള്ളു എനിക്ക് വേണ്ട.”
“അതു കുഴപ്പമില്ല മാഡം ഒന്നും കൂടെ കുടിക്ക് പതുക്കെ കുടിച്ചാൽ മതി ഇവിടെ ഇരുന്ന് കുടിക്ക്.”

ഇതിനിടയില് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കൊല്ലത്ത് എവിടെയാ ഇവിടെ ഒരു കൊല്ലംകാരൻ ഉണ്ട് ഒക്കെ പറഞ്ഞു.
എന്തോ അവരുടെ ഒരു selling skill ഉണ്ടല്ലോ, ഒക്കെ കേട്ട് അവസാനം ഞാൻ രണ്ടു പീസ് ചുരിദാർ സെറ്റ് മേടിച്ചു.

പിന്നെ എന്നെ cordset കാണിക്കാൻ കൊണ്ടുപോയി.
ഞാൻ പറഞ്ഞു. “ഞാൻ കാണാം എനിക്കൊന്നും വേണ്ട ഇനി എന്റെ കയ്യിൽ പൈസ ഇല്ല.”
“സാരമില്ല കാണൂ, അടുത്ത തവണ വരുമ്പോൾ വരണം.” എന്ന് അവരും.

ഇതിന്റെ ബില്ലിംഗ് സെക്ഷനിലേക്ക് പോയപ്പോൾ ഡിസ്പ്ലേയിൽ നല്ലൊരു സാരി. അവിടെനിന്ന് സെയിൽസ് വുമൺ അതെടുത്ത് ഓപ്പൺ ചെയ്ത് കാണിച്ചു. അതിന്റെ പല colours കാണിച്ചു. അവർ അങ്ങനെ അത് സെല്ല് ചെയ്യാൻ ശ്രമിച്ചില്ല, പക്ഷേ സാരി അല്ലേ അത് എടുക്കാതിരിക്കാൻ എനിക്കും പറ്റിയില്ല.

പറഞ്ഞുവന്നത്, 500 രൂപ ബജറ്റിൽ ഒരു ഷർട്ട് മേടിക്കാൻ കയറിയ ഞാൻ 4500 രൂപയ്ക്ക് purchase ചെയ്തു.

ഞാൻ കണ്ട ആദ്യത്തെ സെയിൽസ് വുമൺ, ഒരു സാധാരണ സ്ത്രീയാണ്, പക്ഷേ അവരുടെ selling skill അപാരം തന്നെ. ആ ഒരു persuasion ഉണ്ടല്ലോ, ആ ഒരു push, നിങ്ങൾ ഇത് മേടിക്കാതെ പോയാൽ ഇതൊരു വലിയ നഷ്ടം ആയിരിക്കുമെന്ന് പറയാതെ ഏതൊക്കെയോ വാക്കുകളിൽ അത് പ്രകടിപ്പിച്ചു.

അവസാനം കൗണ്ടറിൽ ചെന്നപ്പോൾ ഞാൻ പറഞ്ഞു: “ഇവര് മിടുക്കിയാണ്, 500 രൂപയ്ക്ക് മേടിക്കാൻ വന്ന എന്നെ 4500 രൂപയ്ക്ക് മേടിപ്പിച്ചു.”

ഇവർക്ക് ഇതിനൊക്കെ പ്രത്യേക ട്രെയിനിങ് വല്ലതുമുണ്ടോ എന്തോ. ട്രെയിനിങ് ഉണ്ടാവും തീർച്ച. പക്ഷേ ഇതിൽ ഒരു പേഴ്സണൽ ടച്ച് ഉണ്ടായിരുന്നു. ഈ സ്ത്രീ അവരുടെ അസാധാരണമായ എന്തൊക്കെയോ കഴിവുകൾ തൊഴിലിൽ ഇട്ടു അത് കൂടുതൽ മെച്ചമാക്കി.

മിനി ബാബു

Send your news and Advertisements

You may also like

error: Content is protected !!