Wednesday, July 15, 2026
Home » ക്വീൻസ്ലൻഡിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു
ക്വീൻസ്ലൻഡിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു

ക്വീൻസ്ലൻഡിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു

by Editor

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. ജൈഡൻ ജോ സാനി (17) ആണ് മരിച്ചത്. ക്വീൻസ്ലൻഡിലെ ലാസീ ക്രീക്കിൽ ജൂലൈ 12 ന് ഉച്ചയോടെയായിരുന്നു അപകടം. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബെയ്ൻ വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. മാതാപിതാക്കൾ: ജോ സാനി, ട്രീസ സിജോ. അപകടത്തിൽ ക്വീൻസ്ലൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!