Saturday, October 3, 2026
Home » ഏഷ്യൻ ഗെയിംസ് കലാശപ്പോരിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യയ്ക്ക് സ്വർണ മെഡൽ.
ഏഷ്യൻ ഗെയിംസ് കലാശപ്പോരിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യയ്ക്ക് സ്വർണ മെഡൽ.

ഏഷ്യൻ ഗെയിംസ് കലാശപ്പോരിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യയ്ക്ക് സ്വർണ മെഡൽ.

by Editor

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യ സ്വർണ്ണ മെഡൽ നിലനിർത്തി. ജപ്പാനിലെ നിഷിനിലുള്ള കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ചേർന്നാണ്. രണ്ടാം ഓവറിൽ തന്നെ തുടർച്ചയായ രണ്ടു സിക്സറുകൾ അടിച്ച് വൈഭവ് നന്നായി തുടങ്ങിയെങ്കിലും  തൊട്ടടുത്ത ഓവറിൽ വൈഭവ് (9 പന്തിൽ 15) പുറത്തായി. പിന്നാലെയെത്തിയ മലയാളി താരം സഞ്ജു സാംസൺ നാല് പന്തിൽ വെറും രണ്ടു റൺസ് മാത്രമാണ് സ്കോർ ചെയ്‌തത്‌.

അർധസെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമയുടെയും (28 പന്തിൽ 61) തിലക് വർമയുടെയും വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് ബാറ്റിങ്ങിന് അനുകൂലമല്ലാത്ത പിച്ചിലും ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച തിലക് വർമ – ശിവം ദുബെ സഖ്യമാണ് സ്കോർ 200 കടത്തിയത്. വൈസ് ക്യാപ്റ്റൻ തിലക് വർമ്മ 22 പന്തിൽ 51 റൺസോടെ പുറത്താകാതെ നിന്ന് ഇന്നിങ്സ് പൂർത്തിയാക്കി. ഷിവം ദുബെ 15 പന്തിൽ 27 റൺസ് സംഭാവന ചെയ്തു. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ 24 പന്തിൽ 21 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 20 റൺസുമെടുത്തു.

51 പന്തിൽ 96 റൺസ് അടിച്ചുകൂട്ടിയ ഹസൻ നവാസ് പാക്കിസ്ഥാനായി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും അവസാന പന്തിൽ താരം പുറത്തായതോടെ പാക്കിസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദർ (2/29), അക്സർ പട്ടേൽ (2/29), ഷിവം ദുബെ (2/33) എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങി.

 

Send your news and Advertisements

You may also like

error: Content is protected !!