Friday, September 25, 2026
Home » ഹൂതി ആക്രമണം: സൗദി, തുർക്കി, പാക്കിസ്ഥാൻ സേനാമേധാവിമാരുടെ അടിയന്തര യോഗം ചേരുന്നു.
ഹൂതി ആക്രമണം: സൗദി, തുർക്കി, പാക്കിസ്ഥാൻ സേനാമേധാവിമാരുടെ അടിയന്തര യോഗം ചേരുന്നു.

ഹൂതി ആക്രമണം: സൗദി, തുർക്കി, പാക്കിസ്ഥാൻ സേനാമേധാവിമാരുടെ അടിയന്തര യോഗം ചേരുന്നു.

by Editor

സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കടുപ്പബോധിച്ചതോടെ, സഖ്യരാജ്യങ്ങളായ സൗദി, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ സൈനിക മേധാവിമാരുടെ അടിയന്തര യോഗം ചേരാൻ ധാരണയായി. 2026 ഓഗസ്റ്റ് 7-ന് മൂന്ന് രാജ്യങ്ങളും ചേർന്ന് ഒപ്പുവെച്ച ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം.

സൗദി, തുർക്കി, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൂടിക്കാഴ്ച സെപ്റ്റംബർ 24 വ്യാഴാഴ്ച ന്യൂയോർക്കിലെ സൗദി യുഎൻ സ്ഥിര മിഷൻ കാര്യാലയത്തിൽ വെച്ചാണ് നടന്നത്. ഈ ചർച്ചയെ തുടർന്ന് രൂപീകരിച്ച സംയുക്ത സൈനിക പ്രതിരോധ യോഗം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് നടക്കുന്നത്.

മക്ക, ജിദ്ദ, യാൻബു തുടങ്ങിയ പ്രധാന സൗദി നഗരങ്ങളെയും എണ്ണക്കണ്ണികളെയും ലക്ഷ്യമിട്ടാണ് ഹൂതികൾ ഒടുവിൽ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണങ്ങളെ ശക്തമായി അപലപിച്ച പാക്കിസ്ഥാനും തുർക്കിയും സൗദിയുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മേഖലയിലെ സമാധാനം വീണ്ടെടുക്കാനാണ് സംയുക്ത സൈനിക സമിതി ശ്രമിക്കുന്നത്.

മക്ക സംയുക്ത പ്രതിരോധ കരാർ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുകയും സംയുക്തമായി പ്രതിരോധിക്കുകയും ചെയ്യും എന്നാണ്.

അതിനിടെ സൗദിയുടെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ യാൻബു (Yanbu) ഓയിൽ ടെർമിനലിന്റെ സുരക്ഷയ്ക്കായി ഫ്രാൻസ് തങ്ങളുടെ സൈന്യത്തെ അയക്കുമെന്ന് സ്ഥിരീകരിച്ചു. ഹൂതികൾ ഇവിടേക്ക് ആക്രമണ ഭീഷണി ഉയർത്തിയ പശ്ചാത്തലത്തിലാണിത്. സൗദിയിലെ അരാംകോ എണ്ണക്കമ്പനികൾക്ക് നേരെയുള്ള ഹൂതികളുടെ പുതിയ ആക്രമണങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105–106 ഡോളറിന് മുകളിലായി തുടരുകയാണ്.

മേഖലയിൽ യുഎസ്-ഇറാൻ സൈനിക നീക്കങ്ങൾ താൽക്കാലികമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഹൂതികളുടെയും ഹിസ്ബുല്ലയുടെയും ആക്രമണങ്ങൾ മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുകയാണ്. ഇറാനിയൻ കമ്പനികളുമായി ഇടപാട് നടത്തുന്ന മൂന്നാം രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ യു.എസ് ‘സെക്കൻഡറി ഉപരോധം’ പ്രഖ്യാപിച്ചതിനെ തുടർന്ന് യുഎഇയും ഒമാനും ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി.

യെമനിലെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ഇറാന് പങ്കില്ലെന്ന് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ യു എസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘ഹൂതികൾ ചെയ്യുന്നത് അവരുടെ സ്വന്തം ഉത്തരവാദിത്തമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകണമെങ്കിൽ ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുഎസ് യുദ്ധം അവസാനിപ്പിക്കണം, ഉപരോധം പിൻവലിക്കണം, മരവിപ്പിച്ച ധനശേഖരം വിട്ടുനൽകണം എന്നീ ഉപാധികൾ ഇറാൻ മുന്നോട്ടുവെച്ചു.

ഹൂതികളെ ചെറുക്കാൻ സൗദിക്ക് ബ്രിട്ടൻ്റെ സഹായം; ഖത്തറിൽ ഏരിയൽ ടാങ്കറുകൾ വ്യന്യസിച്ച് യു എസ്; യുദ്ധത്തിന് തയ്യാറായി ഇറാനും.

Send your news and Advertisements

You may also like

error: Content is protected !!