Friday, September 25, 2026
Home » അഡ്വ. നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മിഷൻ അംഗം.
നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മിഷൻ അംഗം.

അഡ്വ. നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മിഷൻ അംഗം.

by Editor

ന്യൂ ഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ അഡ്വ. നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ (NCW) അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് ഈ നിയമനം. ഗുരുവായൂർ സ്വദേശിയായ നിവേദിത ബിജെപിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. നിവേദിതയ്‌ക്കൊപ്പം ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയേയും കമ്മിഷൻ അംഗമായി നിയമിച്ചിട്ടുണ്ട്.

2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും, 2024-ൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവർ ബിജെപി സ്ഥാനാർത്ഥിയായി സജീവമായി രംഗത്തുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധിയായി ദേശീയ വനിതാ കമ്മിഷനിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്നും, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും വികസനത്തിനുമായി ഗൗരവത്തോടെ പ്രവർത്തിക്കുമെന്നും നിയമന വാർത്തയോട് അവർ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!