Sunday, July 19, 2026
Home » ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ: കേരളത്തിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ: കേരളത്തിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ: കേരളത്തിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

by Editor

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ പ്രമാണിച്ച്, ജൂലൈ 20 തിങ്കളാഴ്ച കേരളത്തിലെ സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചു. അർജന്റീന-സ്പെയിൻ ഫൈനൽ മത്സരം പുലർച്ചെ നടക്കുന്നതിനാലാണ് വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ തീരുമാനം. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്. 2026 ഫിഫ ലോകകപ്പ് ഫൈനലിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!