Monday, July 20, 2026
Home » മദ്യലഹരിയിൽ തെരുവിൽ ഏറ്റുമുട്ടി; യുവാവ് കുത്തേറ്റു മരിച്ചു.
മദ്യലഹരിയിൽ തെരുവിൽ ഏറ്റുമുട്ടി; യുവാവ് കുത്തേറ്റു മരിച്ചു.

മദ്യലഹരിയിൽ തെരുവിൽ ഏറ്റുമുട്ടി; യുവാവ് കുത്തേറ്റു മരിച്ചു.

by Editor

കോട്ടയം: നഗരമധ്യത്തിലെ സെൻട്രൽ ജംക്‌ഷനിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. പാമ്പാടി കോത്തല സ്വദേശിയായ വിനീത് (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മാങ്ങാനം സ്വദേശി ശ്രീകാന്തിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11.15-ന് സെൻട്രൽ ജംക്‌ഷനിലെ കേരള ബാങ്ക് ശാഖയ്ക്ക് മുന്നിലായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന യുവാക്കൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു. വാക്കേറ്റത്തെത്തുടർന്ന് ശ്രീകാന്ത് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വിനീതിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി. ചോരയൊലിക്കുന്ന ആയുധവുമായി നിന്ന പ്രതിയെ പോലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ വിനീതിനെ ഉടൻ തന്നെ 108 ആംബുലൻസിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Send your news and Advertisements

You may also like

error: Content is protected !!