Thursday, April 30, 2026
Home » യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ ഭൂകമ്പം; 4.3 തീവ്രത രേഖപ്പെടുത്തി

യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ ഭൂകമ്പം; 4.3 തീവ്രത രേഖപ്പെടുത്തി

by Editor

ടെഹ്‌റാൻ: യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ ഭൂകമ്പം. തെക്കന്‍ ഇറാനിലെ ഗെരാഷ് (Gerash) മേഖലയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂകമ്പത്തില്‍ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

മേഖലയില്‍ രൂക്ഷമായ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്. ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ മേഖലയില്‍ ശക്തമാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 780-ലധികം ആളുകൾ കൊല്ലപ്പെട്ടതായി സൂചിപ്പിക്കുന്നു. ഇതിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നു.

ഇന്ന് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിലെ ടെഹ്‌റാൻ, ബെയ്റൂട്ട് എന്നിവിടങ്ങളിൽ ഒരേസമയം ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്‌റാനിലെ ഗവൺമെന്റ് ബ്രോഡ്‌കാസ്റ്റർ, ബുഷെറിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കേന്ദ്രങ്ങൾ, മിസൈൽ ലോഞ്ച് സൈറ്റുകൾ എന്നിവ തകർക്കപ്പെട്ടു. തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം കൂടുതൽ സേനയെ വിന്യസിക്കുകയും മുന്നേറ്റം തുടരുകയും ചെയ്യുന്നു.

ടെഹ്‌റാനില്‍ നിന്ന് 800 കിലോമീറ്റര്‍ തെക്കുകിഴക്കായി കെര്‍മന്‍ വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 13 ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഹെലികോപ്റ്ററുകള്‍ സ്ഥിതി ചെയ്യുന്ന താവളമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തിരിച്ചടിയായി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ചെറിയ തോതിലുള്ള തീപിടുത്തം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ നാലാം ദിവസവും യുഎഇക്ക് നേരെ ആക്രമണം ഉണ്ടായി. കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.

ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യയിലെ അരാംകോ റിഫൈനറി അടച്ചു. ഖത്തർ എൽഎൻജി (LNG) ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചു. ഇത് ആഗോള വിപണിയിൽ എണ്ണവില വർദ്ധനവിന് കാരണമായേക്കാം.

അമേരിക്ക ഇസ്രായേൽ സഖ്യം ഇറാനിൽ ആക്രമണം തുടരുന്നു; 6 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. സംഘർഷം ലെബനനിലേക്കും വ്യാപിച്ചു.

Send your news and Advertisements

You may also like

error: Content is protected !!