Friday, May 29, 2026
Home » യേശു മഹേശ്വരൻ …
യേശുമഹേശ്വരൻ

യേശു മഹേശ്വരൻ …

കവിത

by Editor

കൂരിരുൾ മൂടിയ മണ്ണിൽ
മിന്നിത്തിളങ്ങി
നിലാവുപോലൊരു കുഞ്ഞു
ഉണ്ണിയേശു പിറന്നു.
മണ്ണിൽ പിറന്ന മഹേശ്വര
സ്‌തുതിക്കുന്നു നിന്നെ ഞങ്ങൾ.. (മണ്ണിൽ പിറന്ന)

കലിയുഗമേ വിടപറയു
കാനനച്ചോലയിൽ കരുണാമയൻ
പിറന്നു പുതുയുഗം
പിറന്നു യേശുമഹേശ്വരൻ
എഴുന്നെള്ളുന്നു (മണ്ണിൽ പിറന്ന)

നിലാവണിഞ്ഞ പൂമേടയിൽ
മാനത്തെ താരകങ്ങൾ
കൺചിമ്മി നോക്കി
താരാട്ടുപാടി രാപാടികൾ
വസന്തരാവുകൾ വിരിഞ്ഞു
വാക്കുകൾ പൂവായിലുഞ്ഞു (മണ്ണിൽ പിറന്ന)

സ്വർഗ്ഗത്തിൻ താഴ്‌വാരം തുറന്നു
മണ്ണിൻ വിരിമാറിൽ
സൂര്യനുണർന്നു
പൂങ്കാവനം വിരുന്നൊരുക്കി
പൂമണമൊഴുകി നാട്ടിലെങ്ങും
നഷ്ടജന്മങ്ങൾ കൺതുറന്നു (മണ്ണിൽ പിറന്ന)

കാരൂർ സോമൻ, (ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!