Friday, July 10, 2026
Home » ചൈനയിലെ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 പേർ മരണപ്പെട്ടു.
ചൈനയിലെ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 പേർ മരണപ്പെട്ടു.

ചൈനയിലെ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 പേർ മരണപ്പെട്ടു.

by Editor

ജിൻജിയാങ്: കിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുള്ള ജിൻജിയാങ് നഗരത്തിലെ ഒരു ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28 പേർ മരണപ്പെട്ടു. ഇന്നലെ (ജൂലൈ 9 വ്യാഴാഴ്ച) ഉച്ചയോടെയാണ് ‘ഹുയിതങ് ഫുട്‌വെയർ’ (Huiteng Footwear) എന്ന പ്രമുഖ ഷൂ നിർമ്മാണ ഫാക്ടറിയിൽ ഈ ദുരന്തം സംഭവിച്ചത്. ഫുജിയാനിലെ ജിൻജിയാങ് നഗരം ചൈനയുടെ ‘ഷൂ തലസ്ഥാനം’ എന്നാണറിയപ്പെടുന്നത്. ലോകത്തിലെ സ്പോർട്സ് ഷൂകളുടെ ഭൂരിഭാഗവും ഇവിടെയാണ് നിർമ്മിക്കുന്നത്.

ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പശയിലും ഷൂ നിർമ്മാണത്തിനുള്ള മറ്റ് അസംസ്കൃത വസ്‌തുക്കളിലും തീ പടർന്നതാണ് ദുരന്തത്തിന് കാരണമായത്. കെട്ടിടത്തിലെ കോണിപ്പടികളും പുറത്തേക്കുള്ള വഴികളും ഷൂ നിർമ്മാണത്തിനുള്ള വസ്‌തുക്കൾക്കൊണ്ട് തടസ്സപ്പെട്ടിരുന്നത് ആളുകൾക്ക് പുറത്തുകടക്കുന്നതിനും രക്ഷാപ്രവർത്തകർക്ക് അകത്തുകയറുന്നതിനും തടസ്സമായി. ഇതാണ് മരണസംഖ്യ കൂടുന്നതിലേക്ക് നയിച്ചത്.

500-ലധികം അഗ്നിശമന സേനാംഗങ്ങളും 35-ഓളം വാഹനങ്ങളും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അതീവ ദുഃഖം രേഖപ്പെടുത്തുകയും, സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!