Tuesday, May 26, 2026
Home » നിയമസഭാ തിരെഞ്ഞെടുപ്പ്: കേരളത്തിൽ ശക്തമായ പോരാട്ടം നടക്കുന്നുവെന്ന് അഭിപ്രായ സർവേകൾ

നിയമസഭാ തിരെഞ്ഞെടുപ്പ്: കേരളത്തിൽ ശക്തമായ പോരാട്ടം നടക്കുന്നുവെന്ന് അഭിപ്രായ സർവേകൾ

by Editor

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന വിവിധ അഭിപ്രായ സർവേകൾ ഭരണകക്ഷിയായ എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുമെന്നാണ് പ്രവചിക്കുന്നത്. പത്തു വർഷത്തെ ഭരണത്തിന് ശേഷം എൽ.ഡി.എഫ് ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ടെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം സർവേകളും യു.ഡി.എഫിന് (UDF) നേരിയ മുൻതൂക്കം നൽകുമ്പോൾ, ചില സർവേകൾ എൽ.ഡി.എഫിന് (LDF) തന്നെയാണ് ഭരണസാധ്യത കൽപ്പിക്കുന്നത്.

യു.ഡി.എഫിന് 69-81 സീറ്റുകൾ വരെ ലഭിക്കുമെന്നും എൽ.ഡി.എഫ് 57-69 സീറ്റുകളിൽ ഒതുങ്ങുമെന്നും മനോരമ ന്യൂസ് – സി വോട്ടർ അഭിപ്രായ സർവേ പ്രവചിക്കുന്നു. എൻ.ഡി.എ 1 മുതൽ 5 വരെ സീറ്റുകൾ നേടിയേക്കാം എന്നും സർവ്വേ പറയുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മറുനാടൻ മലയാളി പുറത്തുവിട്ട അഭിപ്രായ സർവേ ഫലങ്ങൾ യു.ഡി.എഫിന് (UDF) മികച്ച വിജയസാധ്യത കൽപ്പിക്കുന്നു. അവരുടെ സർവെ പ്രകാരം യു ഡി എഫ് 81 സീറ്റും, എൽ ഡി എഫ് 55 സീറ്റും എൻ ഡി എ 3 സീറ്റും കരസ്ഥമാക്കുമെന്നാണ് പറയുന്നത്.

മാതൃഭൂമി – കോർ സർവേപ്രകാരം എൽ.ഡി.എഫിന് 66-78 സീറ്റുകളും യു.ഡി.എഫിന് 62-72 സീറ്റുകളുമാണ് പ്രവചിക്കുന്നത്. അതായത്, എൽ.ഡി.എഫിന് ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്ന് ഈ സർവേ സൂചിപ്പിക്കുന്നു. എൻ.ഡി.എ 0-2 സീറ്റുകൾ നേടിയേക്കാമെന്നും ഈ സർവേ വ്യക്തമാക്കുന്നു.

ന്യൂസ് മലയാളം 24×7 പുറത്തുവിട്ട അന്തിമ പ്രീ-പോൾ സർവേ ഫലങ്ങൾ പ്രകാരം എൽഡിഎഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിക്കുന്നു. 78 മുതൽ 90 സീറ്റുകൾ വരെ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് സർവേ പ്രവചിക്കുന്നു. 50 മുതൽ 62 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കാമെന്നാണ് കണക്കുകൂട്ടൽ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് 0 മുതൽ 2 സീറ്റുകൾ വരെ ലഭിച്ചേക്കാം എന്നും സർവെ പറയുന്നു.

ന്യൂസ് 18 – വോട്ട് വൈബ് സർവേ ഇരു മുന്നണികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നു വിലയിരുത്തുന്നു. അവരുടെ ആദ്യ സർവ്വേ പ്രകാരം യു.ഡി.എഫിന് 67-73 സീറ്റുകളും എൽ.ഡി.എഫിന് 64-70 സീറ്റുകളും എൻ ഡി എ യ്ക്ക് 1-5 സീറ്റുകളും ലഭിക്കും. ഏറ്റവും ഒടിവിൽ വന്ന ന്യൂസ് 18 – വോട്ട് വൈബ് സർവേപ്രകാരം യു.ഡി.എഫിന് 64-74 സീറ്റുകളും എൽ.ഡി.എഫിന് 63-73 സീറ്റുകളും എൻ ഡി എ യ്ക്ക് 1-5 സീറ്റുകളും ലഭിക്കും.

യു.ഡി.എഫിന് 77-81 സീറ്റുകളും എൽ.ഡി.എഫിന് 58-62 സീറ്റുകളുമാണ് ലോക് പോൾ സർവേ പ്രവചിക്കുന്നത്. വോട്ട് വിഹിതത്തിൽ യു.ഡി.എഫിന് 42 – 44 ശതമാനവും എൽ.ഡി.എഫിന് 39 – 41 ശതമാനവും ലഭിക്കുമെന്ന് ഈ സർവേ റിപ്പോർട്ട് പറയുന്നു.

അതേസമയം, ഈ പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഈ സർവേകൾ വെറും പ്രവചനങ്ങൾ മാത്രമാണെന്നും യഥാർത്ഥ ഫലം മെയ് 4-ന് മാത്രമേ വ്യക്തമാകൂ എന്നും രാഷ്ട്രീയ നിരീക്ഷകർ ഓർമ്മിപ്പിക്കുന്നു.

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ

Send your news and Advertisements

You may also like

error: Content is protected !!