Tuesday, March 24, 2026
Home » ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു ഇസ്രയേൽ ആക്രമണം; ഇസ്രയേലിലെ അമേരിക്കൻ എംബസി മൂന്ന് ദിവസത്തേക്ക് അടച്ചു.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു ഇസ്രയേൽ ആക്രമണം; ഇസ്രയേലിലെ അമേരിക്കൻ എംബസി മൂന്ന് ദിവസത്തേക്ക് അടച്ചു.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു ഇസ്രയേൽ ആക്രമണം; ഇസ്രയേലിലെ അമേരിക്കൻ എംബസി മൂന്ന് ദിവസത്തേക്ക് അടച്ചു.

by Editor
Send your news and Advertisements

ജറുസലേം: ഇസ്രായേൽ വ്യോമസേനാ ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളെയും, ടെഹ്‌റാൻ മേഖലയിലെ ഒരു സെൻട്രിഫ്യൂജ് ഉൽ‌പാദന കേന്ദ്രവും ഒന്നിലധികം ആയുധ നിർമ്മാണ കേന്ദ്രങ്ങളും ഇന്നലെ രാത്രി ആക്രമിച്ചു തകർത്തതായി ഐ‌ഡി‌എഫ് അവകാശപ്പെട്ടു. മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും ലോഞ്ചറുകളുമുൾപ്പടെ ഇരുപതോളം കേന്ദ്രങ്ങൾ ആണ് ലക്‌ഷ്യം വെച്ചത്, അൻപതിലധികം ഇസ്രായേൽ ജെറ്റുകൾ ആണ് ആക്രമണത്തിൽ പങ്കെടുത്തത് എന്ന് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ഭരണകൂടം മുമ്പ് ഇസ്രായേലിൽ വിക്ഷേപിച്ച മിസൈലുകൾക്കുള്ള ഘടകങ്ങളും അസംസ്കൃത വസ്തുക്കളും നിർമ്മിക്കുന്ന സൗകര്യങ്ങളായിരുന്നു ആക്രമിച്ച ലക്ഷ്യങ്ങളിൽ ഭൂരിഭാഗവും. മിസൈൽ സംവിധാനങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. ഇറാനിയൻ ഭരണകൂടത്തിന്റെ ആണവായുധ വികസനവും മിസൈൽ നിർമ്മാണ ശേഷിയും തകർക്കുന്നതിനുള്ള തുടർച്ചയായ പോരാട്ടത്തിന്റെ ഭാഗമാണ് ഈ ഓപ്പറേഷൻ എന്ന് സൈന്യം പറഞ്ഞു.

ഇറാനിലെ ഇമാം ഹുസൈൻ സർവ്വകലാശാലയ്‌ക്ക് നേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാന്റെ സൈനികവിഭാ​ഗമായ ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇമാം ഹുസൈൻ സർവകലാശാല. ഇറാന്റെ നിരവധി അടിസ്ഥാനസൗകര്യങ്ങൾ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നതായാണ് വിവരം. ഇറാന്റെ ഭാ​ഗത്ത് നിന്ന് പ്രത്യാക്രമണവും ഉണ്ടായിരുന്നു.

ഇസ്രായേലിനു നേരെ ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഡ്രോണുകളുടെ ഒരു വലിയ നിരതന്നെയാണ് ഇസ്രയേലിലേക്ക് അയച്ചതെന്ന് ഇറാൻ സേന പറഞ്ഞു. എന്നാൽ ചാവുകടൽ മേഖലയിൽ രണ്ടു ഡ്രോണുകളെ നിർവീര്യമാക്കിയതായി ഇസ്രയേൽ സൈന്യവും അറിയിച്ചു. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്. ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിലും ഇറാന്‍റെ മിസൈൽ ആക്രമണവും തുടര്‍ന്നു. ഹൈഫയിലേക്കും ടെൽ അവീവിലേക്കും ഇറാൻ അയച്ച മിസൈലുകൾ തകർത്തെന്ന് ഇസ്രായേൽ അറിയിച്ചു.

അതേസമയം, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 585 പേർ കൊല്ലപ്പെട്ടെന്നും 1,326 പേർക്കു പരുക്കേറ്റെന്നും മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്‌തു. വാഷിങ്‌ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് കൊല്ലപ്പെട്ടവരിൽ 239 പേർ സാധാരണക്കാരാണെന്നും 126 പേർ സുരക്ഷാ ഉദ്യോഗസ്‌ഥരാണെന്നും വെളിപ്പെടുത്തിയത്.

ജറുസലേമിലുള്ള അമേരിക്കൻ എംബസി ബുധനാഴ്ച മുതൽ ജൂൺ 20 വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തേക്ക് അടച്ചിടും. അമേരിക്കൻ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് നൽകി. ജറുസലേമിലെയും ടെൽ അവീവിലെയും കോൺസുലേറ്റുകൾക്കും ഇത് ബാധകമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് വിശദീകരിച്ചിട്ടുണ്ട്. ഇറാൻ ഇസ്രയേൽ സംഘർഷ സാഹചര്യം ആറാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് എംബസി അടച്ചിടാൻ അമേരിക്ക തീരുമാനം എടുത്തത്. ടെൽ അവീവിലെ അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന് സമീപം തിങ്കളാഴ്ച ഇറാന്റെ മിസൈൽ പതിച്ചതിനെ തുടർന്ന് ചെറിയ നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്രയേലിലെ അമേരിക്കൻ അംബാസഡ‌ർ അറിയിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥർക്ക് പരുക്കുകളില്ല. എല്ലാ യുഎസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെഷെൽട്ടറുകളിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.

അമേരിക്ക പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആണവായുധം നേടുന്നതിന് തൊട്ടരികിൽ എത്തിയെന്നും തടയാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആയിരക്കണക്കിന് സെൻട്രിഫ്യൂജുകളും ആണവശേഖരവും ഭൂമിക്കടിയിലാണ്. ഇവ തകർക്കാനുള്ള ശക്തമായ ബങ്കർ ബസ്റ്റിംഗ് ബോംബുകൾ അമേരിക്കയിൽ നിന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇറാനിൽ ലക്ഷ്യം നേടുമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇറാന്‍റെ മിസൈൽ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞെന്നും ഇസ്രയേൽ അവകാശപ്പെട്ടു.

അതേസമയം, ഇറാൻ – ഇസ്രയേൽ സംഘര്‍ഷത്തിൽ ചൈന കടുത്ത ആശങ്ക അറിയിച്ചു. ഏതൊരു രാജ്യത്തിന്‍റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികളെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ഷി ജിൻ പിംഗ് പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക നടപടികളല്ല മാര്‍ഗമെന്നും ചൈനീസ് പ്രസിഡൻറ് വ്യക്തമാക്കി. ഈ വിഷയത്തിൽ ചൈനയുടെ ആദ്യ പരസ്യ പ്രസ്താവനയാണിത്. ഇറാനിൽനിന്ന് തങ്ങളുടെ പൗരന്മാരുടെ ആദ്യ സംഘത്തെ ചൈന ഒഴിപ്പിച്ചു. ടെഹ്റാനിൽനിന്നുള്ള സംഘം തുർക്മെനിസ്ഥാൻ വഴിയാണ് ഇന്നലെ രാജ്യംവിട്ടതെന്ന് ചൈനീസ് വാർത്താ ഏജൻസി ബുധനാഴ്ച അറിയിച്ചു.

നിരുപാധികം കീഴടങ്ങാൻ ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഖമേനിക്ക് ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വിധിയായിരിക്കുമെന്ന് ഇസ്രയേൽ

You may also like

error: Content is protected !!