Thursday, July 17, 2025
Mantis Partners Sydney
Home » സുഹ്റയ്‌ക്ക് നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി; ന്യൂനപക്ഷകാര്യ മന്ത്രിയുമായി സുപ്രധാന ചർച്ച.
സുഹ്റയ്‌ക്ക് നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി; ന്യൂനപക്ഷകാര്യ മന്ത്രിയുമായി സുപ്രധാന ചർച്ച.

സുഹ്റയ്‌ക്ക് നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി; ന്യൂനപക്ഷകാര്യ മന്ത്രിയുമായി സുപ്രധാന ചർച്ച.

by Editor

ന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി വിപി സുഹ്റ ആരംഭിച്ച പോരാട്ടം ഫലം കാണുന്നു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നടത്തിയ ഇടപെടലിന്റെ ഭാ​ഗമായി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ വിപി സുഹ്റ നേരിൽക്കണ്ട് ആവശ്യം അറിയിച്ചു. മുസ്ലീം വ്യക്തിനിയമത്തിൽ നീതി ഉറപ്പാക്കുന്നതിനുള്ള ഭേദ​ഗതികൾ പ്രതിപാദിക്കുന്ന കരട് ബിൽ കേന്ദ്രമന്ത്രിക്ക് മുൻപിൽ സുഹ്റ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി റിജിജു, സുഹ്റയ്‌ക്ക് ഉറപ്പുനൽകിയതായി സുരേഷ്‌ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു. കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ വിദഗ്ധരുമായും മറ്റ് അധികാരികളുമായും ബിൽ സംബന്ധിച്ച് ചർച്ച നടത്തുമെന്നും സുഹ്റയെ അറിയിച്ചതായും സുരേഷ് ഗോപി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!