100
ജുബ: ദക്ഷിണ സുഡാനില്‍ എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ 20 പേര്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ പത്തരയോടെ യൂണിറ്റി സംസ്ഥാനത്ത് എണ്ണപ്പാടത്തിനുസമീപമാണ് അപകടമുണ്ടായത്. ചൈനീസ് എണ്ണക്കമ്പനിയുടെ ചാർട്ടേഡ് വിമാനമാണ് തകർന്നുവീണത്. എണ്ണക്കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം.