കൊച്ചി: കേരളത്തിൽ നിന്ന് ഖത്തർ, ബഹ്റിൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ എന്നീ വിമാന താവളങ്ങളിൽ നിന്നുള്ള എല്ലാ സർവീസുകളും പുനരാരംഭിച്ചു. ദുബായ്, അബുദാബി, റാസൽ ഖൈമ, ഷാർജ, അൽ ഐൻ, മസ്ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റിൻ, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾക്ക് ഇത് ഗുണകരമാകും.
കൂടാതെ ബംഗളൂരു, മംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, മുംബൈ, ഡൽഹി, ജയ്‌പുർ, ലഖ്നൗ, വാരാണസി, അമൃത്സർ എന്നിവിടങ്ങളിൽ നിന്നും ഗൾഫ് മേഖലകളിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 30 മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്.

