Saturday, July 19, 2025
Mantis Partners Sydney
Home » യഹൂദ പുരോഹിതൻ യുഎഇയിൽ കൊല്ലപ്പെട്ടു

യഹൂദ പുരോഹിതൻ യുഎഇയിൽ കൊല്ലപ്പെട്ടു

by Editor

അബുദാബി: യഹൂദ പുരോഹിതൻ യുഎഇയിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മുതൽ കാണാതായ ഇസ്രയേൽ പൗരനായ റാബി സ്വീവ് കോഗാൻ (28) ഇന്നലെയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. സംഭവത്തിൽ ഉസ്ബെക്കിസ്ഥാൻ പൗരന്മാരായ 3 യുവാക്കളെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അന്വേഷണം തുടരുകയാണ്.

യഹൂദ വിദ്വേഷത്തിൽ നിന്നുണ്ടായ ഭീകരതയാണ് സാവി കോഗന്റെ (28) കൊലയ്ക്കു പിന്നിലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ പിന്തുണയോടെ ഉസ്ബക്കിസ്ഥാൻ പൗരൻമാരാണ് കൊലപാതകം നടത്തിയത്. ഇവർ തുർക്കിയിലേക്ക് കടന്നുവെന്നും ഇസ്രായേൽ ആരോപിക്കുന്നു. യുഎഇയിലേക്ക് പൗരന്മാർ യാത്ര ചെയ്യരുതെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം യുഎസിലെ യുഎഇ പ്രതിനിധി ആക്രമണത്തെ അപലപിച്ച് രം​ഗത്തെത്തി. ഇത് യുഎഇക്ക് എതിരായ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാനാണ് പിന്നിലെന്ന് ആരോപണമുയർന്നെങ്കിലും അബുദാബിയിലെ ഇറാൻ എംബസി നിഷേധിച്ചു.

ഇസ്രയേൽ സ‍ഞ്ചാരികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായ ഛബാദ് എന്ന സമുദായസംഘടനയുടെ യുഎഇയിലെ പ്രവർത്തകനും പുരോഹിതനുമായ സ്വീവ് കോഗാനെ കഴിഞ്ഞ വ്യാഴാഴ്ച ദുബായിൽനിന്നാണു കാണാതായത്. ഞായറാഴ്ച അൽ ഐനിൽ മൃതദേഹം കണ്ടെത്തി. മൾഡോവ പൗരത്വം കൂടിയുള്ള കോഗാൻ വർഷങ്ങളായി യുഎഇയിലാണു താമസം.

Send your news and Advertisements

You may also like

error: Content is protected !!