92
മുംബൈ: മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 10.30-ന് എൽടിപി സെക്ഷനിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കളക്ടർ സഞ്ജയ് കോൽടെ പറഞ്ഞു.13-14 പേരാണ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തിന്റെ ശബ്ദം അഞ്ചു കിലോമീറ്ററോളം ദൂരം കേട്ടെന്നും സൂചനയുണ്ട്. പ്രദേശത്താകെ പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്.
നിർഭാഗ്യകരമായ സംഭവമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് സ്‌ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.