94
മുന്നണിമാറ്റം ചർച്ച ചെയ്യാൻ ബിഡിജെഎസ് സംസ്ഥാന നേതൃത്വം അടിയന്തിര യോഗം വിളിച്ചു. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേരുന്നത്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡൻ്റുമാരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ക്യാമ്പിൽ മുന്നണി മാറ്റം പ്രമേയം വന്നതിന് പിന്നാലെയാണ് യോഗം വിളിച്ചത്. മുന്നണി വിടണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുന്നുണ്ട്. 9 വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.