Thursday, July 17, 2025
Mantis Partners Sydney
Home » ‘പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ’; ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് നരേന്ദ്ര മോദി
‘പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ’; ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് നരേന്ദ്ര മോദി

‘പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ’; ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് നരേന്ദ്ര മോദി

by Editor

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയായിരുന്നു ‘സുഹൃത്തായ’ ട്രംപിന് അദ്ദേഹം ആശംസകൾ നേർന്നത്. ”അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എന്റെ സുഹൃത്ത് ഡോണൾഡ് ട്രംപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യ-യുഎസ് നയതന്ത്രബന്ധവും പങ്കാളിത്തവും പുതുക്കാനും ശക്തിപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ ഉന്നമനത്തിനും, ആഗോള സമാധാനത്തിനും, സുസ്ഥിരതയ്‌ക്കുമായി ഒരുമിച്ച് പ്രവർത്തിക്കാം.”– പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

 

സ്വിങ് സ്റ്റേറ്റുകളിലടക്കം റിപ്പബ്ലിക്കൻ ആധിപത്യം, ചരിത്ര വിജയമെന്ന് ട്രംപ്.

Send your news and Advertisements

You may also like

error: Content is protected !!